ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്ഇന്ത്യയുടെ എഐ ഹാര്‍ഡ് വെയര്‍ ഇറക്കുമതിയില്‍ 13 ശതമാനം വര്‍ധന, യുഎസ് സ്വാധീനം നിര്‍ണ്ണായകംറഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾ

എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യക്ക് 50 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റിംഗ്

മുംബൈ: എല്‍ജി ഇലക്ട്രോണിക്‌സ് ഓഹരികള്‍ 50 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (ബിഎസ്ഇ) 1715 രൂപയിലും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) 1710.10 രൂപയിലുമാണ് ഓഹരി എത്തിയത്. 1140 രൂപയായിരുന്നു ഇഷ്യു വില.

നേരത്തെ കമ്പനിയുടെ 11607 കോടി രൂപ ഐപിഒ 54 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ് (ക്യുഐബി) 166 മടങ്ങും ചെറുകിട നിക്ഷേപകര്‍ 3.5 മടങ്ങും അധികം സബ്‌സ്‌ക്രൈബ് ചെയ്തു. കൊറിയന്‍ പാരന്റിംഗ് കമ്പനി എല്‍ജി ഇലക്ട്രോണിക്‌സ് ഇന്‍കോര്‍പ്പറേഷന്‍ ഓഫര്‍ഫോര്‍ സെയ്ല്‍ (ഒഎഫ്എസ്) വഴി കമ്പനിയിലെ തങ്ങളുടെ 10.18 കോടി ഓഹരികള്‍ വിറ്റഴിക്കുകയായിരുന്നു.

2025 സാമ്പത്തികവര്‍ഷത്തില്‍ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ 2.43 കോടി രൂപ വരുമാനമാണ് നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം അധികം.അറ്റാദായം 46 ശതമാനം ഉയര്‍ന്ന് 2203 കോടി രൂപ.

ഓഹരിയുടെ 37.6 പിഇ റേഷ്യോ മിതമാണെന്നും മികച്ച ഉത്പന്ന നിരയുള്ളതിനാല്‍ കമ്പനി മികച്ച പ്രകടനം തുടരുമെന്നും വളര്‍ച്ച നിലനിര്‍ത്തുമെന്നും ആനന്ദ് രതി ബ്രോക്കറേജ് പ്രതികരിച്ചു.

X
Top