എല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യസംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപഇന്ത്യ-ആസിയൻ സ്വതന്ത്ര വ്യാപാര കരാര്‍: പുനഃപരിശോധന വേഗത്തിലാക്കാൻ ധാരണസംസ്ഥാനങ്ങൾക്ക് കേന്ദ്രം നികുതി വിഹിതം നൽകി; കേരളത്തിന് 3430 കോടി, യുപിക്ക് 31962 കോടി, ബിഹാറിന് 17921 കോടിഅടല്‍ പെന്‍ഷന്‍ യോജനയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഏഴ് കോടി കടന്നു

ഓൺഡേയ്‌സിന്റെ ഭൂരിഭാഗം ഓഹരികളും ലെൻസ്‌കാർട്ട് സ്വന്തമാക്കി

ഡൽഹി: ഡയറക്റ്റ് ടു കൺസ്യൂമർ ( ഡി2സി) കണ്ണട ബ്രാൻഡായ ജപ്പാനിലെ ഓൺഡേയ്‌സ് ഇങ്കിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്ത് സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള കണ്ണട ചില്ലറ വിൽപ്പനക്കാരനായ ലെൻസ്കാർട്ട്. ഈ ഏറ്റെടുക്കൽ ഏഷ്യയിലെ ഏറ്റവും വലിയ കണ്ണടകളുടെ ഓൺലൈൻ റീട്ടെയിലർമാരാകാൻ കമ്പനിയെ സഹായിക്കും. ഈ ഏറ്റെടുക്കലിലൂടെ ലെൻസ്‌കാർട്ട അവരുടെ പ്രവർത്തനം ഇന്ത്യ, സിംഗപ്പൂർ, തായ്‌ലൻഡ്, തായ്‌വാൻ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, മലേഷ്യ, ജപ്പാൻ എന്നിവയുൾപ്പെടെ 13 വിപണികളിലേക്ക് വിപുലീകരിച്ചു. ഏറ്റെടുക്കലിന് ശേഷവും കമ്പനിയുടെ സ്ഥാപകർ, സിഇഓ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എന്നിവർ ഓൺഡേയ്‌സ് ഇങ്കിന്റെ ഓഹരി ഉടമകളായി തുടരുകയും, മാനേജ്‌മെന്റ് ടീമിനെ നയിക്കുകയും ചെയ്യും. ഈ ഇടപാടിന് ഏകദേശം 400 മില്യൺ ഡോളറിന്റെ മൂല്യമുണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ലെൻസ്‌കാർട്ടിന്റെ എഞ്ചിനീയറിംഗ് ടീമിൽ നിലവിൽ 300 പേരുണ്ട്, 2023 സാമ്പത്തിക വർഷത്തിൽ ഇത് 500 ആയി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ഓൺഡേയ്‌സിന് ശക്തമായ ഓൺലൈൻ, ഓമ്‌നി അനുഭവം സൃഷ്ടിക്കാൻ ഇത് സഹായിക്കുമെന്ന് കമ്പനി ഒരു മാധ്യമക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും തങ്ങളുടെ ദ്രുതഗതിയിലുള്ള വിപുലീകരണം തുടരുമെന്ന് ലെൻസ്‌കാർട്ട് അറിയിച്ചു. കൂടാതെ ഈയിടെ ടിപിജി, ടീമാസ്‌ക്, കെകെആർ തുടങ്ങിയ നിക്ഷേപകരിൽ നിന്ന് ഏകദേശം 968 മില്യൺ ഡോളറിന്റെ മൊത്തം ഫണ്ടിംഗ് ലെൻസ്കാർട്ട് സമാഹരിച്ചിരുന്നു.  

X
Top