
മുംബൈ:കണ്ണട നിര്‍മ്മാതാക്കളായ ലെന്‍സ്‌ക്കാര്‍ട്ടിന്റെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) ഒക്ടോബര്‍ 31 ന് തുടങ്ങും. പ്രൈസ് ബാന്റായി 382-402 രൂപയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ശതകോടീശ്വരനായ രാധാകിഷന്‍ ദമാനി പിന്തുണയ്ക്കുന്ന ലെന്‍സ്‌കാര്‍ട്ടിന്റെ ഐപിഒ, ഈ വര്‍ഷത്തെ ശ്രദ്ധേയമായ പ്രാരംഭ ഇഷ്യുകളില്‍ ഒന്നാണ്. ആങ്കര്‍ നിക്ഷേപക വിഹിതം ഒക്ടോബര്‍ 30 വ്യാഴാഴ്ച ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ലോട്ട് സൈസ് 37 ഇക്വിറ്റി ഷെയറുകള്‍. ഗുണിതങ്ങളായി ബിഡുകള്‍ നടത്തണം.
2150 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും പ്രമോട്ടര്‍മാരും ഓഹരിയുടമകളും ഓഹരികള്‍ വില്‍ക്കുന്ന 5128 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്ലുമാണ് ഐപിഒ. ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക സ്റ്റോറുകള്‍ വിപുലീകരിക്കാനും സാങ്കേതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ബ്രാന്റ് ബൂസ്റ്റിംഗിനും മാര്‍ക്കറ്റിംഗിനും വിനിയോഗിക്കും. ഡിമാര്‍ട്ട് സ്ഥാപകനായ രാധാകിഷന്‍ ദമാനി 90 കോടി രൂപയുടെ പ്രീ-ഐപിഒ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇത് കമ്പനിയുടെ വളര്‍ച്ചാ സാധ്യത വെളിപ്പെടുത്തുന്നു. സോഫ്റ്റ്ബാങ്ക്, ടെമാസെക്,കേദാര ക്യാപിറ്റല്‍, ആല്‍ഫ വേവ് വെഞ്ചേഴ്സ് എന്നീ വിദേശ നിക്ഷേപ സ്ഥാപനങ്ങളാണ് മറ്റ് പ്രമുഖ നിക്ഷേപകര്‍.
പ്രൊമോട്ടര്‍മാരായ പെയൂഷ് ബന്‍സാല്‍, നേഹ ബന്‍സാല്‍, അമിത് ചൗധരി, സുമീത് കപാഹി എന്നിവരും നിക്ഷേപസ്ഥാപനങ്ങളായ സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് കക, ടെമാസെക്കിന്റെ മാക്രിച്ചി ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ഷ്രോഡേഴ്‌സ് ക്യാപിറ്റല്‍, കെദാര ക്യാപിറ്റല്‍, ആല്‍ഫ വേവ് വെഞ്ച്വേഴ്‌സ്, പിഐ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് എന്നിവയും ഒഎഫ്എസ് വഴി ഓഹരികള്‍ വിറ്റഴിക്കും. 2025 സാമ്പത്തികവര്ഷത്തില്‍ കമ്പനി 297 കോടി രൂയുടെ അറ്റാദായം നേടി. മുന്‍വര്‍ഷത്തില്‍ 10 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. വരുമാനം 22 ശതമാനം ഉയര്‍ന്ന് 6625 കോടി രൂപ.
7278 കോടി രൂപ സ്വരൂപിക്കുന്നതോടെ ഈ വര്‍ഷത്തെ നാലാമത്തെ വലിയ പബ്ലിക് ഓഫറിംഗായി ലെന്‍സ്‌ക്കാര്‍ട്ട് ഐപിഒ മാറും.






