ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച ഇടിഞ്ഞതായി സര്‍വേഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കുംജിഎസ്ടി വരുമാനത്തില്‍ 8.5 ശതമാനം വര്‍ദ്ധനയുപിഐ ഇടപാടുകളിൽ ഇടിവ്ഈ വര്‍ഷത്തെ വിവാഹ സീസണില്‍ 48 ലക്ഷത്തോളം വിവാഹങ്ങള്‍ നടന്നേക്കും; ഇന്ത്യക്കാർ ചെലവാക്കാന്‍ പോകുന്നത് 6 ലക്ഷം കോടി രൂപ

ഐടി ഓഹരികള്‍ വേറിട്ട പ്രകടനം കാഴ്‌ച വെക്കുന്നു

രു വര്‍ഷത്തിലേറെയായി തിരുത്തല്‍ നേരിടുന്ന ഐടി ഓഹരികള്‍ ഓഹരി സൂചികയില്‍ നിന്നും വേറിട്ട പ്രകടനമാണ്‌ കഴിഞ്ഞ ഒരു മാസത്തിനിടെ കാഴ്‌ച വെച്ചത്‌. കഴിഞ്ഞ ഒരു മാസ കാലയളവില്‍ നിഫ്‌റ്റി 2.91 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്‌റ്റി ഐടി സൂചികയിലുണ്ടായ മുന്നേറ്റം ഏഴ്‌ ശതമാനമാണ്‌.

ചൊവ്വാഴ്ച ഓഹരി വിപണിയില്‍ മറ്റെല്ലാ മേഖലകളിലും ലാഭമെടുപ്പ്‌ ദൃശ്യമായപ്പോള്‍ ഐടി സൂചിക നേട്ടം രേഖപ്പെടുത്തുകയാണ്‌ ചെയ്‌തത്‌. യുഎസില്‍ സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത കുറവാണെന്ന നിഗമനവും ആഗോള തലത്തില്‍ ടെക്‌നോളജി ഓഹരികള്‍ക്ക്‌ ഡിമാന്റ്‌ ദൃശ്യമായതും ഐടി സൂചികയുടെ വേറിട്ട പ്രകടനത്തിന്‌ കാരണമായി.

കഴിഞ്ഞ ഏതാനും മാസങ്ങളായി യുഎസിലെ ടെക്‌ സൂചികയായ നാസ്‌ഡാക്‌ മുന്നേറ്റം നടത്തുകയാണ്‌ ചെയ്യുന്നത്‌. അതേ സമയം ഇന്ത്യയിലെ ഐടി ഓഹരികള്‍ വില്‍പ്പന സമ്മര്‍ദം നേരിടുകയും ചെയ്‌തു.

എന്നാല്‍ കഴിഞ്ഞ ഒരു മാസമായി ഐടി ഓഹരികള്‍ കരകയറ്റത്തിന്റെ പാതയിലാണ്‌. കഴിഞ്ഞ ആറ്‌ മാസത്തിനിടെ നിഫ്‌റ്റി 16.55 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്‌റ്റി ഐടി സൂചിക 11.62 ശതമാനം നേട്ടമാണ്‌ രേഖപ്പെടുത്തിയത്‌.

മാന്ദ്യഭീതി വന്നതോടെ ഐടി സേവനങ്ങള്‍ക്കായുള്ള ചെലവുകള്‍ കമ്പനികള്‍ വെട്ടിക്കുറയ്‌ക്കാന്‍ തുടങ്ങി. ഇന്ത്യയിലെ ഐടി സ്ഥാപനങ്ങളുടെ ബിസിനസിനെ അത്‌ പ്രതികൂലമായി ബാധിച്ചു. ഇപ്പോള്‍ മാന്ദ്യഭീതിക്ക്‌ അയവ്‌ വന്നിട്ടുണ്ട്‌.

അതുകൊണ്ടുതന്നെ കമ്പനികളുടെ ഐടി സേവനങ്ങള്‍ക്കുള്ള ചെലവ്‌ അടുത്ത ത്രൈമാസങ്ങളില്‍ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയും ഉണര്‍ന്നു.

X
Top