Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ലാൻഡ് റോവറിന് ചെന്നൈയിൽ സ്വന്തം പ്ലാന്റ് ഒരുങ്ങുന്നു

ന്ത്യൻ രക്തം സിരകളിൽ ഒഴുകുന്ന ബ്രിട്ടീഷ് വാഹന നിർമാതാക്കളാണ് ലാൻഡ് റോവർ. 2008 മുതൽ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവറിന് സ്വന്തമായി ഇന്ത്യയിൽ ഒരു അസംബ്ലി പ്ലാന്റ് ഒരുങ്ങുകയാണ്. ചെന്നൈക്ക് സമീപം പനപ്പാക്കം എന്ന സ്ഥലത്താണ് ജാഗ്വാർ ലാൻഡ് റോവറിന്റെ പ്ലാന്റ് ഒരുങ്ങിയിരിക്കുന്നത്. 2026 ഫെബ്രുവരി ഒൻപത് മുതൽ ഈ പ്ലാന്റിലെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് ലാൻഡ് റോവറിന്റെ പേരന്റ് കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.

ആഡംബര വാഹന നിർമാണത്തിൽ ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ചുവടുവയ്പ്പായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. ലാൻഡ് റോവറിനൊപ്പം ടാറ്റ മോട്ടോഴ്‌സിന്റെ പ്രവർത്തനങ്ങളും പനപ്പാക്കത്തേക്ക് വ്യാപിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 2024-ലാണ് 9000 കോടി രൂപ നിക്ഷേപത്തിൽ പനപ്പാക്കത്ത് വാഹന നിർമാണ പ്ലാന്റ് ഒരുങ്ങുമെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചത്. പ്രതിവർഷം 2.5 ലക്ഷം വാഹനങ്ങൾ നിർമിക്കാൻ ശേഷിയുള്ള ഈ പ്ലാന്റിൽ 5000 പേർക്ക് തൊഴിൽ നൽകുമെന്നും ടാറ്റ അറിയിച്ചിരുന്നു.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ വിപണിയിലെ ഡിമാന്റിനെക്കാൾ ഉയർന്ന നിർമാണ ശേഷിയാണ് ഈ പ്ലാന്റിനുള്ളത്. അതുകൊണ്ട് തന്നെ ഭാവിയിൽ വിദേശത്തേക്കുള്ള വാഹനങ്ങൾ ഉൾപ്പെടെ ഇവിടെ നിർമിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈയിലെ പ്ലാന്റിൽ ഏതൊക്കെ മോഡലുകളാണ് നിർമിക്കുകയെന്ന് ലാൻഡ് റോവർ അറിയിച്ചിട്ടില്ല. മുൻ സൂചനകൾ അനുസരിച്ച് ലാൻഡ് റോവർ ഇവോക്ക് ആയിരിക്കും ആദ്യം ഈ പ്ലാന്റിൽ ഒരുങ്ങുകയെന്നാണ് വിലയിരുത്തൽ.
നിലവിലെ നിർമാണ കേന്ദ്രത്തിലുള്ള പരിമിതികളെ തുടർന്നാണ് ചെന്നൈയിലെ പ്ലാന്റ് ആരംഭിക്കുന്നതെന്നാണ് ടാറ്റ മോട്ടോഴ്‌സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ഷൈലേഷ് ചന്ദ്ര പറയുന്നത്.

നിലവിലുള്ള ഞങ്ങളുടെ മിക്ക പ്ലാന്റുകളിലും ശേഷി കുറവാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ പനപ്പാക്കത്ത് ഞങ്ങളുടെ ഒരു സമ്പൂർണ പ്ലാന്റ് ഒരുങ്ങും. മറ്റ് പ്ലാന്റുകളിലെ സ്ഥലപരിമിതികളാണ് വിപുലീകരണത്തിന് പ്രധാന തടസ്സം- അദ്ദേഹം അറിയിച്ചു.

നിലവിൽ ടാറ്റയുടെ പുണെയിലെ പ്ലാന്റിലാണ് ലാൻഡ് റോവർ വാഹനങ്ങൾ അസംബിൾ ചെയ്യുന്നത്. വാഹനങ്ങളുടെ നിർമാണം ചെന്നൈയിലേക്ക് മാറ്റുന്നത് സംബന്ധിച്ച ചോദ്യത്തിന് നിലവിൽ ഈ പ്ലാന്റ് തുറക്കുന്നത് സംബന്ധിച്ച് മാത്രമാണ് തീരുമാനമെടുത്തിട്ടുള്ളതെന്നായിരുന്നു ടാറ്റ മോട്ടോഴ്‌സ് മേധാവികളുടെ പ്രതികരണം.

ഇന്ത്യയിൽ പുതിയ നിർമാണ പ്ലാന്റ് ഒരുങ്ങുന്നതോടെ ആഭ്യന്തര വിപണിയിലെ സാന്നിധ്യം ശക്തമാക്കാൻ സാധിക്കുമെന്നാണ് ലാൻഡ് റോവറിന്റെ പ്രതീക്ഷ.

X
Top