നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

കെടിഎം ഇനി ബജാജ് ഓട്ടോയ്ക്ക് സ്വന്തം

മുംബൈ: കടബാധ്യത കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഓസ്ട്രിയന്‍ ആഡംബര ബൈക്ക് കമ്പനിയായ കെടിഎമ്മിനെ ഏറ്റെടുത്ത് ബജാജ് ഓട്ടോ ലിമിറ്റഡ്. മേയില്‍ ആരംഭിച്ച ഏറ്റെടുക്കല്‍ നടപടികള്‍ക്ക് യൂറോപ്യന്‍ റെഗുലേറ്റര്‍മാരില്‍ നിന്ന് അന്തിമാനുമതി ലഭിച്ചതോടെയാണ് പൂര്‍ത്തിയായത്.

മുമ്പ് ചെറിയ ശതമാനം ഓഹരികള്‍ ബജാജ് ഓട്ടോയ്ക്ക് കെടിഎമ്മില്‍ ഉണ്ടായിരുന്നു. 7,765 കോടി രൂപയുടെ ഇടപാടോടെ കെടിഎമ്മിന്റെ നിയന്ത്രണം ബജാജ് ഓട്ടോയ്ക്ക് സ്വന്തമാകും. സബ്‌സിഡിയറി കമ്പനിയായ ബജാജ് ഓട്ടോ ഇന്റര്‍നാഷണല്‍ ബിവി മുഖേനയാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്.

സൂറിച്ച്, വിയന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കെടിഎം ഹോള്‍ഡിംഗ്‌സിന്റെ മാതൃകമ്പനിയായ പിയറര്‍ മൊബിലിറ്റി എജി ഇനിമുതല്‍ ബജാജ് മൊബിലിറ്റി എജി എന്നറിയപ്പെടും. പിയറര്‍ മൊബിലിറ്റി എജിയുടെ 74 ശതമാനത്തിലധികം ഓഹരികളും ബജാജ് ഓട്ടോയുടെ കൈവശമായിരിക്കും.

പ്രീമിയം, സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ബജാജ് ഓട്ടോയ്ക്ക് സാന്നിധ്യം ശക്തമാക്കാന്‍ ഏറ്റെടുക്കല്‍ വഴി സാധിക്കും. സാമ്പത്തിക പ്രതിസന്ധിയിലായ കെടിഎമ്മിന് കടബാധ്യതകള്‍ തീര്‍ക്കാനായി ഏകദേശം 5,280 കോടി രൂപ ബജാജ് ഓട്ടോ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്‌സ് കൈമാറിയിരുന്നു.

ഇന്ത്യയില്‍ കെടിഎം ബൈക്കുകളുടെ ഉത്പാദനവും കയറ്റുമതിയും വര്‍ധിക്കാന്‍ ഏറ്റെടുക്കല്‍ ഗുണം ചെയ്യും. 80ലേറെ രാജ്യങ്ങളിലേക്ക് കെടിഎം ബൈക്കുകള്‍ കയറ്റുമതി ഇന്ത്യയില്‍ നിന്നായേക്കും. 2007ലാണ് ബജാജ് ഓട്ടോ കെടിഎമ്മില്‍ ഓഹരി പങ്കാളിത്തം നേടുന്നത്.

തുടക്കത്തില്‍ ന്യൂനപക്ഷ ഓഹരികളായിരുന്നു ഇന്ത്യന്‍ കമ്പനിക്ക് ഉണ്ടായിരുന്നത്.

X
Top