വിദേശ വിനിമയ ഇടപാടുകള്‍ക്കുള്ള ഏകീകൃത ബാങ്കിംഗ് കോഡ്:
പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ ആര്‍ബിഐക്ക് കൂടുതല്‍ സമയം
മന:പൂര്‍വ്വം വരുത്തിയ വായ്പ കുടിശ്ശിക 88435 കോടി രൂപയായിആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌

സോമിറ്റ് സൊല്യൂഷൻസിനെ ഏറ്റെടുത്ത് കെപിഐടി ടെക്‌നോളജീസ്

ന്യൂഡൽഹി: ക്ലൗഡ് അധിഷ്‌ഠിത വെഹിക്കിൾ ഡയഗ്‌നോസ്റ്റിക് സ്‌പെഷ്യലിസ്റ്റായ സോമിറ്റ് സൊല്യൂഷൻസിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് ഓട്ടോമോട്ടീവ്, മൊബിലിറ്റി ഇക്കോസിസ്റ്റത്തിന്റെ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് ആൻഡ് ഇന്റഗ്രേഷൻ പങ്കാളിയായ കെപിഐടി ടെക്‌നോളജീസ് ലിമിറ്റഡ്. കെപിഐടിയുടെ പൂർണ ഉടമസ്ഥതയിലുള്ള യുകെയിലെ കെപിഐടി ടെക്‌നോളജീസ് മുഖേനയുള്ള ഏറ്റെടുക്കലിന് കമ്പനിയുടെ ബോർഡ് അംഗീകാരം നൽകി. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ഈ മാസം സോമിറ്റിലെ 65% ഓഹരികൾ കമ്പനി ഏറ്റെടുക്കുമെന്നും, കൂടാതെ ആറ് മാസത്തിനുള്ളിൽ ശേഷിക്കുന്ന ഓഹരികൾ ഏറ്റെടുക്കുമെന്നും കെപിഐടിയുടെ ബോർഡ് വ്യക്തമാക്കി.
100 ശതമാനം ഓഹാരികൾക്കുള്ള മൊത്തം പരിഗണന ഏകദേശം 7.68 ദശലക്ഷം പൗണ്ടിന് അടുത്തുവരുമെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ, നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തോടെ ഏറ്റെടുക്കൽ പൂർത്തിയാക്കാൻ കമ്പനി പദ്ധതിയിടുന്നു. ക്ലൗഡ് അധിഷ്‌ഠിത വെഹിക്കിൾ ഡയഗ്‌നോസ്റ്റിക്‌സ് പ്ലാറ്റ്‌ഫോമിലൂടെയും, വിദഗ്ധ കൺസൾട്ടിംഗ് സേവനങ്ങളിലൂടെയും ഹൈ-ടെക് ആഡംബര, നവയുഗ ഒഇഎംകളുടെ വിൽപ്പനാനന്തര സേവനങ്ങൾ സോമിറ്റ് വാഗ്ദാനം ചെയ്യുന്നു.
പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കോർപ്പറേഷനാണ് കെപിഐടി ടെക്‌നോളജീസ് ലിമിറ്റഡ്. ഓട്ടോമോട്ടീവ് കമ്പനികൾക്ക് സോഫ്റ്റ്‌വെയർ സേവനം വാഗ്ദാനം ചെയ്യുന്ന കമ്പനിയാണിത്. ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, യുഎസ്എ, ജപ്പാൻ, ചൈന, തായ്‌ലൻഡ്, എന്നിവിടങ്ങളിൽ കമ്പനിക്ക് വികസന കേന്ദ്രങ്ങളുണ്ട്.

X
Top