ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ബാങ്ക്, ധനകാര്യ ഓഹരികള്‍ ആകര്‍ഷകമെന്ന് കോട്ടക് സെക്യൂരിറ്റീസ്

ന്യൂഡല്‍ഹി: ബാങ്ക്, ധനകാര്യ ഓഹരികള്‍ക്ക് ‘ആകര്‍ഷക’ മെന്ന റേറ്റിംഗ് നല്‍കിയിരിക്കയാണ് കോട്ടക് സെക്യൂരിറ്റീസ്. വായ്പാ വളര്‍ച്ചയില്‍ 15 ശതമാനം ഉയര്‍ച്ച കഴിഞ്ഞ പാദത്തില്‍ കമ്പനികള്‍ രേഖപ്പെടുത്തി. കൂടാതെ ഉയര്‍ന്ന വായ്പാ വരുമാനം, ട്രഷറി വരുമാനത്തില്‍ നിന്നുള്ള കുറഞ്ഞ ആശങ്കകള്‍, ആസ്തി ഗുണനിലവാരം എന്നീ പോസിറ്റീവ് ഘടകങ്ങളുമുണ്ട്.

റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ആര്‍ഒഇ) നിഗമനത്തോട് അടുക്കുന്നുവെന്ന് അനലിസ്റ്റുകള്‍ വിശ്വസിക്കുന്നു. എന്നാല്‍
2024 സാമ്പത്തികവര്‍ഷത്തില്‍ വരുമാന വളര്‍ച്ച വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

ടയര്‍ -1 ബാങ്കുകളേക്കാള്‍ ടയര്‍ -2 ബാങ്കുകളേയാണ് തങ്ങള്‍ അനുകൂലിക്കുന്നതെന്നും കോടക് സെക്യൂരിറ്റീസ് അറിയിച്ചു. കുറഞ്ഞ ക്രെഡിറ്റ് ചെലവുകളും റിട്ടേണ്‍ അനുപാതങ്ങളിലെ മെച്ചപ്പെടുത്തലും ഈ ബാങ്കുകളെ മികച്ച റേറ്റിംഗിന് അര്‍ഹമാക്കുന്നു.

ടയര് -1 ബാങ്കുകളില് എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയെയാണ് ബ്രോക്കറേജ് സ്ഥാപനം റെക്കമന്റ് ചെയ്യുന്നത്.

X
Top