അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

കുറഞ്ഞ വിലയിലെത്തുന്ന കിയയുടെ വൈദ്യുത കാര്‍ അടുത്തവര്‍ഷം അവതരിപ്പിച്ചേക്കും

മുംബൈ: അടുത്ത വർഷം ആദ്യത്തോടെ കുറഞ്ഞ വിലയില്‍ വൈദ്യുത കാർ അവതരിപ്പിക്കാൻ പദ്ധതിയുമായി കിയ ഇന്ത്യ.

കമ്പനി മാനേജിങ് ഡയറക്ടറും സിഇഒയുമായ ഗ്വാങ്ഗു ലീ ആണ് ഇതു സംബന്ധിച്ച്‌ സൂചന നല്‍കിയത്. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.

മാതൃ കമ്പനിയായ ഹ്യുണ്ടായിയുടെ ക്രെറ്റയുടെ മാതൃകയില്‍ 15 മുതല്‍ 20 ലക്ഷം വരെ വില വരുന്ന കാർ ആയിരിക്കും വരുകയെന്ന് റിപ്പോർട്ടുകളുണ്ട്.

നിലവില്‍ കിയയുടെ വൈദ്യുത കാറുകള്‍ക്ക് 60 ലക്ഷം രൂപയിലധികമാണ് വില.

X
Top