ഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽവ്യാജ നികുതി കിഴിവ്: രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്ഇന്ത്യന്‍ വ്യോമയാന വ്യവസായം 3000 കോടി നഷ്ടത്തിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐ

ഈയാഴ്ച പുറത്തുവരുന്ന പ്രധാന ആഭ്യന്തര, ആഗോള സൂചകങ്ങള്‍

ന്യൂഡല്‍ഹി: നിരവധി ആഗോള, ആഭ്യന്തര ഡാറ്റകള്‍ ഈയാഴ്ച പുറത്തുവരും. ഉപഭോക്തൃ വില സൂചിക (സിപിഐ) ചില്ലറ പണപ്പെരുപ്പം, വ്യാവസായിക ഉല്‍പാദന സൂചിക (ഐഐപി)യാണ് ആഭ്യന്തര ഡാറ്റകള്‍. ജനുവരി 12 ന് പുറത്തുവരുന്ന ഈ അക്കങ്ങള്‍ ഉപയോഗിച്ചാണ് യഥാക്രമം ആര്‍ബിഐ അതിന്റെ ദ്വിമാസ ധനനയം തയ്യാറാക്കുന്നതും വ്യാവസായിക ഉല്‍പ്പാദന നിലവാരത്തിലുള്ള മാറ്റങ്ങള്‍ ട്രാക്ക് ചെയ്യുന്നതും.

യുഎസ്, ടോക്കിയോ, ചൈന സിപിഐ നമ്പറുകളും ചൈനയുടെ ഡിസംബര്‍ സാമ്പത്തിക കണക്കുകളുമാണ് പ്രധാന ആഗോള സാമ്പത്തിക റിലീസുകള്‍. നവംബറിലെ ജിഡിപി കണക്കുകള്‍ യുകെയും തൊഴിലില്ലായ്മ റിപ്പോര്‍ട്ട് യൂറോപ്യന്‍ യൂണിയനും പണപ്പെരുപ്പ ഡാറ്റ റഷ്യയും പ്രസിദ്ധീകരിക്കും.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക് എന്നിവ അവരുടെ മൂന്നാം പാദ ഫലങ്ങള്‍ അടുത്തയാഴ്ചയാണ് പുറത്തുവിടുന്നത്. അതുവഴി രാജ്യത്തെ ഡിസംബര്‍ പാദ പ്രവര്‍ത്തന ഫല റിലീസുകള്‍ക്ക് തുടക്കം കുറിക്കും. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍,ജനുവരി 13-നാണ് നാലാം പാദ വരുമാന സീസണ്‍ ആരംഭിക്കുക.

ജെപി മോര്‍ഗന്‍, സിറ്റിഗ്രൂപ്പ്, വെല്‍സ് ഫാര്‍ഗോ & കമ്പനി, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ ബാങ്കുകളാണ് ഈ ദിവസം വരുമാനം റിപ്പോര്‍ട്ട് ചെയ്യുന്നത്.

X
Top