ബാങ്കുകളുടെ ആസ്തി ഗുണനിലവാരം ദശാബ്ദത്തെ ഉയര്‍ന്ന നിലയില്‍സംസ്ഥാനത്ത് ക്രിപ്റ്റോ വഴിയുളള ഹവാല ഇടപാട് കൂടുന്നുഇൻഷുറൻസുള്ള രോഗികൾക്ക് ഉയർന്ന നിരക്ക്: സ്വകാര്യ ആശുപത്രികളെ നിരീക്ഷിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ റഷ്യൻ ഇന്ധന ഇറക്കുമതി ലോകത്തിന് നേട്ടമായെന്ന് കേന്ദ്രമന്ത്രികുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾ

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി തുടരുമ്പോഴും കടമെടുക്കാനുള്ള അന്തിമാനുമതി വൈകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി ഗുരുതരമായി തുടരുന്നു. ട്രഷറി വീണ്ടും ഓവർഡ്രാഫ്റ്റിലായി. ഏകദേശം ആയിരം കോടിയാണ് ഓവർഡ്രാഫ്റ്റ്. കഴിഞ്ഞമാസങ്ങളിലും ട്രഷറി പലപ്പോഴും ഓവർഡ്രാഫ്റ്റിലായിരുന്നു.

15-നു ശേഷം നികുതിവരുമാനം ട്രഷറിയിലേക്ക് വന്നുതുടങ്ങിയാൽ ഓവർഡ്രാഫ്റ്റിൽനിന്ന് കരകയറാനാവും. എന്നാൽ, മാസാവസാനം ശമ്പളത്തിനും പെൻഷനും തുക കണ്ടെത്തേണ്ടതുണ്ട്.

കടമെടുക്കാനുള്ള അന്തിമാനുമതി ഇനിയും കേന്ദ്രത്തിൽനിന്ന് കിട്ടിയിട്ടില്ല. 3000 കോടിക്കുള്ള താത്കാലിക അനുമതിയാണ് കിട്ടിയത്. ഈ മാസം അവസാനമെങ്കിലും അന്തിമാനുമതി കിട്ടിയില്ലെങ്കിൽ പ്രതിസന്ധി അതിരൂക്ഷമാകും.

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ മൂന്നുശതമാനമാണ് കടമെടുക്കാവുന്നത്. അന്തിമാനുമതി കിട്ടുമ്പോഴാണ് വെട്ടിക്കുറയ്ക്കലിനുശേഷം എത്രയെടുക്കാമെന്ന് വ്യക്തമാവുക.

തിരഞ്ഞെടുപ്പുകാലമായതിനാലും കേന്ദ്രത്തിനെതിരേ കോടതിയെ സമീപിച്ച സാഹചര്യത്തിലും കടമെടുപ്പിനുള്ള അനുമതി വൈകുമോയെന്ന ആശങ്കയും സർക്കാരിനുണ്ട്.

X
Top