ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ആഗോള സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി കേരളം

തിരുവനന്തപുരം : സംസ്ഥാനത്തേക്ക് വിദേശ സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ ലുക്ക് ഈസ്റ്റ് പോളിസിയുടെ ഭാഗമായി ചൈന മുതല്‍ ഓസ്‌ട്രേലിയ വരെ പ്രത്യേക മാർക്കറ്റിംഗ് നടത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു.

യൂറോപ്യൻ, മിഡില്‍ ഈസ്‌റ്റ് രാജ്യങ്ങള്‍, യു.എസ് എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ‌ഏറുകയാണ്. പുതിയ വിപണികള്‍ കണ്ടെത്തുന്നതിനായി ടൂറിസം വകുപ്പ് മലേഷ്യൻ എയർലൈൻസുമായി ധാരണയിലെത്തിയിട്ടുണ്ട്.

ശ്രീലങ്ക ടൂറിസ്റ്റുകളുടെ ഇഷ്ടരാജ്യമായതിന് കാരണം ശ്രീലങ്കൻ എയർവേയ്‌സാണ്.സർവീസ് നടത്തുന്ന രാജ്യങ്ങളിലെല്ലാം ശ്രീലങ്കൻ എയർവേയ്‌സ് അവരുടെ പ്രചാരകരായി മാറുകയാണ്.

മലേഷ്യൻ എയർലൈൻസുമായുള്ള ധാരണ വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

X
Top