രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍പാക്കിസ്ഥാനിൽ എണ്ണ, വാതക പര്യവേക്ഷണത്തിന് തുർക്കി രംഗത്ത്കേന്ദ്ര ജീവനക്കാരുടെ ശമ്പളം 34% വരെ വർദ്ധിപ്പിച്ചേക്കുംഅപൂര്‍വ ധാതുക്കള്‍: ഇന്ത്യ ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തുന്നുറഷ്യന്‍ എണ്ണ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

ഫോർബ്സിന്റെ ബാങ്കുകളുടെ പട്ടികയിൽ കേരള ഗ്രാമീൺ ബാങ്ക് ഒമ്പതാമത്

മലപ്പുറം: ഫോർബ്സിന്റെ കഴിഞ്ഞ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ കേരള ഗ്രാമീണ്‍ ബാങ്കിനെ ഇന്ത്യയിലെ ഒൻപതാമത്തെ മികച്ച ബാങ്കായി തിരഞ്ഞെടുത്തു.

ഈ പട്ടികയിലുള്‍പ്പെട്ട ഏക റീജിയണല്‍ റൂറല്‍ ബാങ്കാണ്(ആർ.ആർ.ബി) കേരള ഗ്രാമീണ്‍ ബാങ്ക്. 34 രാജ്യങ്ങളില്‍ 17 വ്യത്യസ്ത ഭാഷകളിലായി 50,000ലധികം വ്യക്തികളെ സർവ്വേ ചെയ്താണ് പട്ടിക തയ്യാറാക്കിയത്.

വിശ്വാസ്യത, നിബന്ധനകളും വ്യവസ്ഥകളും, ഉപഭോക്തൃ സേവനം, ഡിജിറ്റല്‍ സേവനങ്ങള്‍, സാമ്ബത്തിക ഉപദേശങ്ങളുടെ ഗുണനിലവാരം എന്നിവയെ കുറിച്ചുള്ള റേറ്റിംഗുകള്‍ക്കൊപ്പം ബാങ്കുകളുടെ മൊത്തത്തിലുള്ള ഉപഭോക്തൃ സംതൃപ്തിയും മറ്റുള്ളവർക്ക് ബാങ്ക് ശുപാർശ ചെയ്യാനുള്ള സാദ്ധ്യതയും അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍.

X
Top