
ന്യൂഡൽഹി: കേരള ഗ്രാമീൺ ബാങ്കിന്റെ പേര് ഇനി കേരള ഗ്രാമീണ ബാങ്ക് എന്നാകും. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി.
കേരള ഗ്രാമീണ ബാങ്ക് അടക്കം 28 റീജനൽ റൂറൽ ബാങ്കുകളാണ് (ആർആർബി) രാജ്യത്തുള്ളത്. ഒരു സംസ്ഥാനത്തിന് ഒരു ആർആർബി എന്ന നയമനുസരിച്ച് ഗ്രാമീൺ ബാങ്കുകൾ ഈയിടെ ലയിപ്പിച്ചിരുന്നു.
കേരള ഗ്രാമീൺ ബാങ്കിന്റെ സ്പോൺസർ ബാങ്കായ കനറാ ബാങ്കിന്റെ ആവശ്യം പരിഗണിച്ചാണു പേരു മാറ്റം. ദക്ഷിണേന്ത്യയിൽ ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലെ ആർആർബികളുടെ പേരിൽ ‘ഗ്രാമീണ’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.






