Alt Image
ഇന്ത്യയിൽ നിന്ന് ട്രംപ് പിരിച്ചെടുത്ത പിഴയിൽ ചെറിയ പങ്ക് തിരിച്ചുതന്നേക്കുംചൈന വിട്ട് യുഎസ് കമ്പനികൾ ഇന്ത്യയിലേക്ക്1400 കോടി കടന്ന് തമിഴ്നാടിന്റെ ഇലക്ട്രോണിക്സ് കയറ്റുമതിഇന്ത്യ-യുഎസ് ഇടക്കാലകരാർ ആഴ്ചകൾക്കകം അന്തിമമാകുംസീഷെൽസിന് 1457 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ

കേരള ബാങ്ക് ഡിജിറ്റൽ സേവനങ്ങളിലേക്ക്‌

തിരുവനന്തപുരം: കേരള ബാങ്കിന്‍റെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളുടെയും ഐടി സംയോജനത്തിന്‍റെയും ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടെ യുപിഐ, കോർ ബാങ്കിംഗ് സേവനങ്ങളടക്കം വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ ആധുനിക ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളും കേരള ബാങ്ക് വഴിയും ലഭ്യമാകും.

ഡിജിറ്റൽ സേവനങ്ങളുടെ ഭാഗമായി രണ്ട് മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനുകളാണു കേരള ബാങ്ക് പുറത്തിറക്കുന്നത്. KB പ്രൈം എന്ന പേരിൽ വ്യക്തിഗത ഉപയോക്താക്കൾക്കും KB പ്രൈം പ്ലസ് എന്ന പേരിൽ സ്ഥാപനങ്ങൾക്കുമായാണ് ആപ്ലിക്കേഷനുകൾ.

കേരള ബാങ്കിന്‍റെ എക്സലൻസ് അവാർഡ് വിതരണം, കർഷക അവാർഡ് വിതരണം, മിനിസ്റ്റേഴ്സ് ട്രോഫി വിതരണം എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്കിനെ ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ബീ ദ നമ്പർ വൺ’ കാന്പയിനിന്‍റെ ഭാഗമായാണു മിനിസ്റ്റേഴ്സ് ട്രോഫി പുരസ്‌കാരങ്ങൾ നൽകുന്നത്.

മികച്ച റീജണൽ ഓഫീസിനും മികച്ച ക്രെഡിറ്റ് പ്രോസസിംഗ് സെന്‍ററിനുമുള്ള മിനിസ്റ്റേഴ്സ് ട്രോഫി പുരസ്‌കാരങ്ങൾ ആലപ്പുഴയ്ക്കു ലഭിച്ചു. സംസ്ഥാനത്തെ മികച്ച ശാഖയ്ക്കുള്ള പുരസ്‌കാരം കോഴിക്കോട് ഉള്ളിയേരി ശാഖയ്ക്കും ലഭിച്ചു.

കേരള ബാങ്കിന്‍റെ കർഷക പുരസ്‌കാരങ്ങളിൽ മികച്ച നെൽ കർഷകനുള്ള പുരസ്‌കാരത്തിന് ചന്ദ്രൻ മുള്ളാരുവീട്ടിൽ(കോഴിക്കോട്), മികച്ച ക്ഷീര കർഷകനുള്ള പുരസ്‌കാരത്തിന് പി. രാജീഷ് (കോഴിക്കോട്) എന്നിവർ അർഹരായി.

മികച്ച പച്ചക്കറി കർഷകൻ- കെ.പി. ശുഭകേശൻ (ആലപ്പുഴ), മികച്ച സമ്മിശ്ര കർഷകൻ- സജി മാത്യു(കോഴിക്കോട്), മികച്ച മത്സ്യകർഷകൻ- പി.സി. ജോർജ് (കോഴിക്കോട്), മികച്ച തോട്ടവിള കർഷകൻ- ബി. രാജീവ്(കൊല്ലം) എന്നിവരും അർഹരായി.

X
Top