ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

കണ്ണൂരിലെ ഗ്രീന്‍ഫീല്‍ഡ് തുറമുഖ പദ്ധതി വേഗത്തിലാക്കി കേരളം

ധർമ്മടം: കണ്ണൂരിന്റെ(Kannur) ജില്ലയില്‍ ഗ്രീന്‍ഫീല്‍ഡ് തുറമുഖ പദ്ധതി(Greenfield Port Project) സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കേരള സര്‍ക്കാര്‍(Kerala Government) വേഗത്തിലാക്കി.

തുറമുഖവും അനുബന്ധ വ്യവസായ പാര്‍ക്കുകളും പ്രത്യേക സാമ്പത്തിക മേഖലകളും വഴി മലബാര്‍ മേഖലയില്‍ വ്യാവസായികവും സാമ്പത്തികവുമായ വികസനം ലക്ഷ്യമിട്ടാണിത്.

കണ്ണൂര്‍ അഴീക്കല്‍ ഇന്റര്‍നാഷണല്‍ ഗ്രീന്‍ഫീല്‍ഡ് തുറമുഖത്തിന്റെ വികസനത്തിനായി സ്ഥാപിച്ച മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് ആന്‍ഡ് സെസ് ലിമിറ്റഡ് (എംഐപിഎസ്എല്‍) കമ്പനി സമര്‍പ്പിച്ച കരട് പദ്ധതി റിപ്പോര്‍ട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കി.

ഇതിന്റെ ഭാഗമായി സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) തയ്യാറാക്കി സമര്‍പ്പിച്ച സാമ്പത്തിക ഘടനാ റിപ്പോര്‍ട്ട് അംഗീകരിക്കുമെന്നും അതിനനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ തുറമുഖ വകുപ്പിന്റെ കീഴിലുള്ള പ്രധാന പദ്ധതി കണ്ണൂര്‍ അഴീക്കല്‍ ഇന്റര്‍നാഷണല്‍ ഗ്രീന്‍ഫീല്‍ഡ് തുറമുഖത്തിന്റെയും അനുബന്ധ വ്യവസായ പാര്‍ക്കിന്റെയും പ്രത്യേക സാമ്പത്തിക മേഖലകളുടെയും വികസനമാണ്.

ഇത് സുഗമമാക്കുന്നതിന്, ഒരു പ്രത്യേക കമ്പനിയായി എംഐപിഎസ്എല്‍ രൂപീകരിച്ചു. മുഖ്യമന്ത്രിയാണ് അതിന്റെ ചെയര്‍മാന്‍.

14.1 മീറ്റര്‍ താഴ്ചയില്‍ 5,000 ടിഇയു അല്ലെങ്കില്‍ 8,000-75,000 ഡിഡബ്‌ളിയു ശേഷിയുള്ള പനമാക്‌സ് വലിപ്പമുള്ള കണ്ടെയ്‌നര്‍ കപ്പലുകളെ ഉള്‍ക്കൊള്ളാനാണ് തുറമുഖ വികസനം ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ തുടക്കം മുതലുള്ള വരുമാനത്തിന്റെ ഒരു ഭാഗം സര്‍ക്കാരുമായി പങ്കുവയ്ക്കുന്നതിനുള്ള ഒരു വ്യവസ്ഥ താല്‍പ്പര്യപത്രത്തില്‍ (ഇഒഐ) ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

പദ്ധതിയുടെ തുടര്‍ന്നുള്ള ഘട്ടങ്ങളുടെ വികസനത്തിന് സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണിത്, പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

കയറ്റുമതി-ഇറക്കുമതി വ്യാപാരം വര്‍ധിപ്പിക്കാനും തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

കണ്‍സള്‍ട്ടന്റ്, ടാറ്റ കണ്‍സള്‍ട്ടിംഗ് എഞ്ചിനീയേഴ്സ് ലിമിറ്റഡ് (ടിസിഇ), 2021 മാര്‍ച്ചില്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കായുള്ള ഇന്‍സെപ്ഷന്‍ റിപ്പോര്‍ട്ടും 2022 മാര്‍ച്ചില്‍ ഹിന്റര്‍ലാന്‍ഡ് ബിസിനസ് പൊട്ടന്‍ഷ്യല്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.

X
Top