ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

1,092 കോടി രൂപയുടെ ഓർഡറുകൾ സ്വന്തമാക്കി കെഇസി ഇന്റർനാഷണൽ

മുംബൈ: തങ്ങളുടെ വിവിധ ബിസിനസ്സുകൾ 1,092 കോടി രൂപയുടെ പുതിയ ഓർഡറുകൾ നേടിയതായി അറിയിച്ച് ആഗോള ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) പ്രമുഖരായ കെഇസി ഇന്റർനാഷണൽ. ആർ‌പി‌ജി ഗ്രൂപ്പ് കമ്പനിയുടെ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ (ടി ആൻഡ് ഡി) ബിസിനസ് ഇന്ത്യ, മിഡിൽ ഈസ്റ്റ്, അമേരിക്ക എന്നിവിടങ്ങളിലെ പ്രോജക്ടുകൾക്കായിയുള്ള ഓർഡറുകളാണ് തങ്ങൾക്ക് ലഭിച്ചതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ,  ഇന്ത്യയിലെ റെസിഡൻഷ്യൽ, വ്യാവസായിക, പ്രതിരോധ വിഭാഗങ്ങൾക്കായി സിവിൽ ബിസിനസ്സ് ഓർഡറുകളും കമ്പനി നേടിയിട്ടുണ്ട്.

സിവിൽ ബിസിനസ്സിന് രണ്ട് 25 കെവി ഓവർഹെഡ് ഇലക്‌ട്രിഫിക്കേഷനും (ഒഎച്ച്‌ഇ) റെയിൽ‌വേയ്‌ക്കായി ഇന്ത്യയിൽ സ്പീഡ് അപ്‌ഗ്രേഡേഷനായിയുള്ള അനുബന്ധ ജോലികൾക്കുമുള്ള ഓർഡർ ലഭിച്ചിട്ടുണ്ടെന്നും, ഇതിന് പുറമെ ഇന്ത്യയിലും വിദേശത്തും വിവിധ തരം കേബിളുകൾക്കായി ഓർഡറുകൾ നേടിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. ടി ആൻഡ് ഡിയിലെ ഓർഡറുകൾ ആഭ്യന്തര, അന്തർദേശീയ വിപണികളിൽ ഓർഡർ ബുക്ക് മെച്ചപ്പെടുത്തിയതായി കമ്പനി പറഞ്ഞു.

പവർ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, റെയിൽവേ, സിവിൽ, അർബൻ ഇൻഫ്രാസ്ട്രക്ചർ, സോളാർ, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, ഓയിൽ ആൻഡ് ഗ്യാസ് പൈപ്പ് ലൈനുകൾ, കേബിളുകൾ എന്നിവയുടെ ലംബമായ മേഖലകളിൽ കെഇസി ഇന്റർനാഷണലിന് സാന്നിധ്യമുണ്ട്. കമ്പനി നിലവിൽ 30-ലധികം രാജ്യങ്ങളിൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ നടപ്പിലാക്കുന്നു, കൂടാതെ 110-ലധികം രാജ്യങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്.

X
Top