രാജ്യത്തെ വ്യാവസായികോത്പാദനം ജൂണില്‍ 12.3 ശതമാനമായി കുറഞ്ഞുഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 5 മാസത്തെ താഴ്ചയില്‍പൊതുമേഖല സ്വകാര്യവത്ക്കരണം നീണ്ടേക്കുംഇന്ത്യ ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയാകുംഅന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

റീട്ടെയിൽ കാൽപ്പാടുകൾ വികസിപ്പിക്കാൻ പദ്ധതിയിട്ട് കല്യാൺ ജ്വല്ലേഴ്‌സ്

കൊച്ചി: ദീപാവലിക്ക് മുമ്പ് 250-300 കോടി രൂപ മുതൽമുടക്കിൽ 10 ഷോറൂമുകൾ ചേർത്ത് ദക്ഷിണേതര വിപണിയിൽ തങ്ങളുടെ റീട്ടെയിൽ കാൽപ്പാടുകൾ ശക്തിപ്പെടുത്താൻ പദ്ധതിയിടുന്നതായി പ്രമുഖ ആഭരണ റീട്ടെയിലറായ കല്യാണ് ജ്വല്ലേഴ്‌സ് അറിയിച്ചു. ഈ വിപുലീകരണം തങ്ങളുടെ വിഷൻ-2025 ന് അനുസൃതമാണെന്നും, ഇതോടെ തങ്ങളുടെ ദക്ഷിണേതര വിപണികളിൽ നിന്നുള്ള വരുമാനം വർദ്ധിക്കുമെന്നും കമ്പനി പറഞ്ഞു. ദക്ഷിണേതര വിപണികളിൽ ഡൽഹി/എൻസിആറിൽ മൂന്ന്, ഉത്തർപ്രദേശിൽ മൂന്ന്, മഹാരാഷ്ട്രയിൽ രണ്ട്, ഒഡീഷ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ഒന്ന് വീതം ഷോറൂമുകളുമാണ് തുറക്കുന്നതെന്ന് കല്യാൺ ജൂവലേഴ്‌സ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.

2022 ജൂണിൽ മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ആദ്യത്തെ ഫ്രാഞ്ചൈസി ഉടമസ്ഥതയിലുള്ള ഔട്ട്‌ലെറ്റ് ആരംഭിച്ച് കൊണ്ട് കല്യാണ് ജ്വല്ലേഴ്‌സ് ഫ്രാഞ്ചൈസി മോഡൽ ബിസിനസ്സിലേക്ക് പ്രവേശിച്ചിരുന്നു. കൂടാതെ നിലവിലെ വിപുലീകരണത്തിനായി കമ്പനി ഏകദേശം 250-300 കോടി രൂപയുടെ മൂലധന രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും, ഇത് ആന്തരിക ശേഖരണത്തിലൂടെ സമാഹരിക്കുമെന്നും സ്ഥാപനം അറിയിച്ചു. നിലവിൽ തങ്ങൾക്ക് ഇന്ത്യയിൽ ഏകദേശം 34 സ്റ്റോറുകളുണ്ടെന്നും ഈ 10 ഷോറൂമുകൾ കൂടി വരുന്നതോടെ ഇത് 44 ആയി ഉയരുമെന്നും കല്യാൺ ജൂവലേഴ്‌സ് പറഞ്ഞു. 

കൂടാതെ കമ്പനിക്ക് മിഡിൽ ഈസ്റ്റിൽ 31 ഔട്ട്‌ലെറ്റുകൾ ഉണ്ട്. ഷോറൂമുകൾക്ക് പുറമെ ‘മൈ കല്യാണ്’ നെറ്റ്‌വർക്ക് വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നു. വിവാഹ വാങ്ങലുകൾക്കുള്ള മുൻകൂർ ബുക്കിംഗ്, മുൻകൂർ പർച്ചേസ് സ്കീമുകൾ, സ്വർണ്ണ ഇൻഷുറൻസ്, ആഭരണങ്ങളുടെ സൗജന്യ മെയിന്റനൻസ്, ഗിഫ്റ്റ് വൗച്ചറുകൾ തുടങ്ങിയ സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്ന കമ്പനിയുടെ ഒരു ഉപഭോക്തൃ ഔട്ട്റീച്ച് പ്രോഗ്രാമാണ് ‘മൈ കല്യാണ്’ നെറ്റ്‌വർക്ക്.

X
Top