ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ജ്യോതി ലാബ്‌സിന്റെ ത്രൈമാസ അറ്റാദായത്തിൽ 35 ശതമാനം വർദ്ധനവ്

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അതിന്റെ ഏകീകൃത അറ്റാദായം 35.41 ശതമാനം വർധിച്ച് 36.94 കോടി രൂപയായി ഉയർന്നതായി ഹോംഗ്രൗൺ എഫ്എംസിജി സ്ഥാപനമായ ജ്യോതി ലാബ്സ് ലിമിറ്റഡ് അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ജനുവരി-മാർച്ച് പാദത്തിൽ 27.28 കോടി രൂപയായിരുന്നു സ്ഥാപനത്തിന്റെ അറ്റാദായം. സമാനമായി, അവലോകന കാലയളവിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻവർഷത്തെ 495.11 കോടി രൂപയിൽ നിന്ന് 10.42 ശതമാനം ഉയർന്ന് 546.71 കോടി രൂപയായി. 2021-22 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കമ്പനിയുടെ മൊത്തം ചെലവ് 14.65 ശതമാനം വർധിച്ച് 507.73 കോടി രൂപയായി.
കമ്പനി ഇരട്ട അക്ക വരുമാന വളർച്ച തുടരുന്നതായും, തങ്ങൾ വിപണി വിഹിതം ശക്തിപ്പെടുത്തി, വിതരണം, ഡിജിറ്റൽ വിപുലീകരണം, ഉൽ‌പ്പന്ന നവീകരണ സംരംഭങ്ങൾ എന്നിവയുടെ പിന്തുണയോടെ തുടർന്നും അതേ വളർച്ച തുടരുമെന്ന് കമ്പനി അവകാശപ്പെടുന്നു. 2022 മാർച്ചിൽ അവസാനിച്ച മുഴുവൻ സാമ്പത്തിക വർഷത്തിൽ ജ്യോതി ലാബ്‌സിന്റെ ഏകീകൃത അറ്റാദായം 16.53 ശതമാനം ഇടിഞ്ഞ് 159.13 കോടി രൂപയായി. അതേസമയം, 2021-22ൽ കമ്പനിയുടെ വിൽപ്പന 2,196.49 കോടി രൂപയായിരുന്നു. മുൻവർഷത്തെ ഇതേ കാലയളവിലെ 1,909.12 കോടി രൂപയേക്കാൾ 15.05 ശതമാനം കൂടുതലാണിത്.
2021-22 സാമ്പത്തിക വർഷത്തേക്ക് ഒരു ഇക്വിറ്റി ഷെയറിന് 2.50 രൂപ ലാഭവിഹിതം നൽകാൻ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ടെന്ന് ജ്യോതി ലാബ്സ് പ്രത്യേക ഫയലിംഗിൽ പറഞ്ഞു. ബിഎസ്ഇയിൽ ജ്യോതി ലാബ്സ് ലിമിറ്റഡിന്റെ ഓഹരികൾ 1.48 ശതമാനത്തിന്റെ നേട്ടത്തിൽ 154.00 രൂപയിൽ വ്യാപാരം നടത്തുന്നു.

X
Top