ചബഹാര്‍ തുറമുഖ പ്രവര്‍ത്തനങ്ങള്‍: ഇന്ത്യയ്ക്ക് ആറ് മാസത്തെ ഉപരോധ ഇളവ്നവീകരണ, സ്വാശ്രയത്വ ലക്ഷ്യങ്ങള്‍ ഉന്നം വച്ച്ഒരു ലക്ഷം കോടി രൂപയുടെ ഡീപ്പ്‌ടെക്ക് പദ്ധതിഐടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ സൃഷ്ടിക്കാൻ സർക്കാർപ്രീമിയം കോ-വർക്കിംഗ് സ്‌പേസുമായി ഇൻഫോപാർക്ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്

വരുമാന വർദ്ധനയുണ്ടായിട്ടും അറ്റ ​​നഷ്ടം രേഖപ്പെടുത്തി ജസ്റ്റ് ഡയൽ  

ഡൽഹി: 2022 ജൂൺ 30ന് അവസാനിച്ച ആദ്യ പാദത്തിൽ 48.36 കോടി രൂപയുടെ അറ്റ ​​നഷ്ടം രേഖപ്പെടുത്തി സെർച്ച് ആൻഡ് ഡിസ്‌കവറി സ്ഥാപനമായ ജസ്റ്റ് ഡയൽ. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റ ​​നഷ്ടം 3.52 കോടി രൂപയായിരുന്നു. അതേസമയം അവലോകന കാലയളവിൽ കമ്പനിയുടെ മൊത്ത വരുമാനം മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 165.41 കോടിയിൽ നിന്ന് 11.5 ശതമാനം വർധിച്ച് 185.60 കോടി രൂപയായി. കമ്പനിയുടെ പ്രവർത്തന വരുമാനം 11.4 ശതമാനം ഉയർന്ന് 185.6 കോടി രൂപയായി. ഇഎസ്ഓപി ചെലവുകൾ ഒഴികെയുള്ള സ്ഥാപനത്തിന്റെ ക്രമീകരിച്ച പ്രവർത്തന ഇബിഐടിഡിഎ 11 കോടി രൂപയാണ്. സാങ്കേതികവിദ്യ, ഉള്ളടക്കം, സെയിൽസ്, മാർക്കറ്റിംഗ് ടീമുകൾ തുടങ്ങിയ നിർണായക ഫംഗ്‌ഷനുകളിലുടനീളം നിയമനം വർദ്ധിപ്പിച്ചിച്ചതായും, ഇത് ജീവനക്കാരുടെ ചെലവുകൾക്ക് ഉയരാൻ കാരണമായതായും ജസ്റ്റ് ഡയൽ ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

സെയിൽസ് ഡിപ്പാർട്ട്‌മെന്റിലെ തൊഴിലാളികളുടെ എണ്ണം 4.2 ശതമാനം വർധിപ്പിച്ചതായും, ഈ നിക്ഷേപങ്ങൾ മികച്ച ഉൽപ്പന്ന ഓഫറുകൾക്കും ഉയർന്ന ധനസമ്പാദനത്തിനും കാരണമാകുമെന്നും കമ്പനി പറഞ്ഞു. ജസ്റ്റ് ഡയലിന്റെ പണവും നിക്ഷേപവും 2022 ജൂൺ 30 വരെ 3,739.6 കോടി രൂപയാണ്. ഇത് 2021 ജൂൺ പാദത്തിൽ 1,533 കോടി രൂപയും 2022 മാർച്ച് പാദത്തിൽ 3,820.1 കോടി രൂപയുമായിരുന്നു. വിപണി സമയം അവസാനിച്ചതിന് ശേഷമാണ് കമ്പനിയുടെ ഫലം വന്നത്. 

X
Top