കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

അന്താരാഷ്ട്ര ബ്രാൻഡാകാൻ ജോസ് ആലുക്കാസ്

പാൻ ഇന്ത്യൻ ഗ്ലോബൽ ജ്വല്ലറി ബ്രാൻഡാകാൻ ജോസ് ആലുക്കാസ്. പുതുതായി 100 ജ്വല്ലറികള്‍ തുറക്കും. പദ്ധതിക്കായി 5,500 കോടി രൂപയാണ് മുതൽമുടക്ക് – ജോസ് ആലുക്കാസ് അറിയിച്ചു.

തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചാണ് 58 വര്‍ഷമായി ജോസ് ആലുക്കാസ് പ്രവര്‍ത്തിക്കുന്നത്. പുതിയ പദ്ധതി അനുസരിച്ച് ഇന്ത്യയുടെ വടക്ക്‌, കിഴക്ക്‌, പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും അന്താരാഷ്ട്ര ജ്വല്ലറി ശാഖകളും തുടങ്ങും.

“ഇന്ത്യക്ക്‌ പുറത്ത്‌ ഡിസൈനര്‍ ബ്രാന്‍ഡ്‌ എന്ന നിലയിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. അതുകൊണ്ട് തന്നെ ഒരു ഇന്‍റര്‍നാഷണല്‍ ഡിസൈന്‍ ലാബ്‌ സ്ഥാപിക്കും. ഇന്ത്യയിലെ ഒരു പ്രമുഖ ഡിസൈനറുമായി സഹകരിച്ച്‌ പുതിയ ഉൽപ്പന്നശ്രേണി ഉടന്‍ പുറത്തിറക്കും.” – ചെയര്‍മാന്‍ ജോസ്‌ ആലുക്ക പറഞ്ഞു.

ഗള്‍ഫ്‌ മേഖലകളില്‍ മാത്രം പ്രചാരത്തിലുണ്ടായിരുന്ന 916 സംശുദ്ധിയുള്ള സ്വര്‍ണ്ണം ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്‌ ജോസ്‌ ആലുക്കാസായിരുന്നു എന്ന് ജോസ് ആലുക്ക പറയുന്നു.

“ജോസ് ആലുക്കാസ്, ക്രേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച ബി.ഐ.എസ് 916 പരിശുദ്ധി മുദ്രണം ചെയ്ത സ്വർണാഭരണങ്ങള്‍ മാത്രം വില്‍ക്കുകയും പരിശുദ്ധിയെക്കുറിച്ചുള്ള പ്രചാരണം നടത്തുകയും ചെയ്തു.

ഇന്ന്‌ സ്വർണ്ണ വിപണിയില്‍ കാണുന്ന പരിശുദ്ധിയുടെ തിളക്കം ജോസ്‌ ആലുക്കാസിന്‍റെ പരിശ്രമഫലമാണ്‌. ഇപ്പോള്‍ എച്ച്‌.യു.ഐ.ഡി മുദ്രണം ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കുന്നതിലും ഗ്രൂപ്പ്‌ ഒട്ടേറെ മുന്നിലാണ്‌.” – ജോസ്‌ ആലുക്ക കൂട്ടിചേര്‍ത്തു.

“ജ്വല്ലറി രംഗത്ത്‌ ജോസ്‌ ആലുക്കാസ്‌ നേടിയ ആറ്‌ പതിറ്റാണ്ടിന്റെ അനുഭവം ഈ രംഗത്ത്‌ ഗുരുതുല്യമായ സ്ഥാനം നല്‍കുന്നുണ്ട്‌.” ജോസ് ആലുക്കാസ് പാൻ ഇന്ത്യൻ അംബാസഡര്‍ നടൻ, ആര്‍. മാധവൻ പറഞ്ഞു.

നിലവില്‍ സ്വര്‍ണ്ണം, ഡയമണ്ട്‌, പ്ലാറ്റിനം, സില്‍വര്‍ ആഭരണങ്ങളും സേവനങ്ങളും ജ്വല്ലറി നല്‍കുന്നു. ഡിജിറ്റല്‍ ഗോള്‍ഡ്‌ ബ്രാന്‍ഡ്‌ ആയ ജോസ്‌ ആലുക്കാസ്‌ ഡിജിഗോള്‍ഡും ഗ്രൂപ്പിന്‍റെതാണ്‌.

കടമില്ലാത്ത ജ്വല്ലറി എന്ന നിലയിലാണ്‌ ജല്ലറിയുടെ പ്രവര്‍ത്തനം. അതിനാല്‍ തന്നെ പലിശ ഇനത്തില്‍ വലിയ തുക ചെലവഴിക്കേണ്ടി വരാത്തതിനാല്‍ പണിക്കൂലിയടക്കമുള്ളവയില്‍ കുറവ്‌ ചെയ്തും ഉപഭോക്തൃ ക്രേന്ദ്രീകൃതമായ ഓഫറുകള്‍ നല്‍കിയും ജ്വല്ലറി മുന്നേറുന്നു. – ജോസ് ആലുക്കാസ് ഗ്രൂപ്പ് പറയുന്നു.

‘ധൈര്യം’ എന്ന ബ്രാൻഡ് ടാഗ്‌ ലൈനും ജോസ് ആലുക്കാസ് പുറത്തിറക്കി.

“ജോസ്‌ ആലുക്കാസിൽ നിന്ന്‌ ധൈര്യമായി സ്വര്‍ണ്ണം വാങ്ങാമെന്നതും രാശിയുള്ള സ്വര്‍ണ്ണമാണ്‌ ഇവിടുത്തേതെന്നും ഉപഭോക്താക്കള്‍ കാലാകാലങ്ങളായി പറയുന്നു. അതില്‍ നിന്നാണ്‌ ധൈര്യം എന്ന വാക്യമുദ്രയിലേക്ക്‌ എത്തിയത്‌.” – ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് വി.എ ശ്രീകുമാര്‍ പറഞ്ഞു.

ജോസ്‌ ആലുക്കാസിന്‍റെ 60 വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി വിപുലീകരണം പൂര്‍ത്തിയാകുമെന്ന്‌ മാനേജിങ്‌ ഡയറക്ടര്‍മാരായ വര്‍ഗ്ഗീസ്‌ ആലുക്ക, പോള്‍ ജെ ആലുക്ക, ജോണ്‍ ആലുക്ക എന്നിവര്‍ പറഞ്ഞു.

നടന്‍ മാധവനൊപ്പം നടി കീര്‍ത്തി സുരേഷും പുതിയ ക്യാംപയിനിന്‍റെ ഭാഗമാണ്.

X
Top