2047 ഓടെ എട്ട് സംസ്ഥാനങ്ങൾ ഒരു ട്രില്യൺ ഡോളർ ജിഡിപിലേക്ക് ഉയരുമെന്ന് ഇന്ത്യാ റേറ്റിങ്സ്വ്യോമയാന മേഖലയിൽ പ്രതിസന്ധി: വിമാന യാത്രാ നിരക്കുകൾ കുതിക്കുന്നുസ്വർണവില ചരിത്രത്തിലാദ്യമായി 53,000 കടന്നുകേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചുഇന്ത്യയിലെ കുടുംബങ്ങൾ കടക്കെണിയിലെന്ന് പഠന റിപ്പോർട്ട്

പെരേര ഡിയാസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ എത്തിയേക്കുമെന്ന് റിപ്പോർട്ട്

ർജൻ്റൈൻ താരം പെരേര ഡിയാസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരികെയെത്തുമെന്ന് റിപ്പോർട്ട്. അർജൻ്റൈൻ ക്ലബ് പ്ലാറ്റൻസിൽ നിന്ന് വായ്പാടിസ്ഥാനത്തിലെത്തിയ ഡിയാസ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനം നടത്തിയിരുന്നു. പ്ലാറ്റൻസും ഡിയാസും തമ്മിലുള്ള കരാർ അവസാനിക്കാൻ ഇനിയും 6 മാസം ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ താരം പ്ലാറ്റൻസിലേക്ക് തിരികെപോകുമെന്നായിരുന്നു സൂചനകൾ. എന്നാൽ, താരം തിരികെ ബ്ലാസ്റ്റേഴ്സിലെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.
ബ്ലാസ്റ്റേഴ്സിലേക്ക് തിരികെവരണമെന്നാണ് ഡിയാസിൻ്റെ ആഗ്രഹം. താരത്തെ റിലീസ് ചെയ്യാൻ ക്ലബ് തയ്യാറുമാണ്. എന്നാൽ, മികച്ച ഓഫർ മുന്നോട്ടുവെക്കുന്ന ക്ലബിന് ഡിയാസിനെ നൽകാനാണ് പ്ലാറ്റൻസിൻ്റെ തീരുമാനം. ഇന്ത്യയിൽ നിന്നടക്കം വിവിധ ക്ലബുകൾ ഡിയാസിനായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ട്. തുടർ ചർച്ചകൾക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവൂ. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി എട്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ഡിയാസ് നേടിയത്.

X
Top