കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ലാഭവിഹിതം പ്രഖ്യാപിച്ച് ‘ജോക്കി’

പ്രീമിയം ഇന്നർവെയർ ബ്രാൻഡായ ജോക്കി 2024 സാമ്പത്തിക വർഷത്തിലെ നാലാം ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിച്ചു. ഓഹരി ഉടമകൾക്ക് ഒരു ഇക്വിറ്റി ഷെയറിന് 120 രൂപ ലാഭവിഹിതവും ജോക്കി പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഹരിയുടമകൾക്ക് ലാഭവിഹിതം നൽകിയതിൻ്റെ സമ്പന്നമായ ചരിത്രമുണ്ട്, ജോക്കിയുടെ ലൈസൻസിയായ പേജ് ഇൻഡസ്ട്രീസിന്. 2007 മുതൽ ഒരു ഇക്വിറ്റി ഷെയറിന് 6 രൂപ എന്ന തോതിൽ ലാഭവിഹിതം നൽകിയപ്പോൾ 2024 ഫെബ്രുവരിയിൽ കമ്പനി പ്രഖ്യാപിച്ച ഏറ്റവും ലാഭവിഹിതം 100 രൂപയായിരുന്നു.

2023 ൽ ജോക്കി 4 തവണ ലാഭവിഹിതം നൽകി – 60 രൂപ, 60 രൂപ, 75 രൂപ, 75 രൂപ എന്നിങ്ങനെയാണ് ഒരു ഇക്വിറ്റി ഷെയറിന് ലാഭ വിഹിതം നൽകിയത്. നിലവിലെ വിപണി വിലയിൽ, പേജ് ഇൻഡസ്ട്രീസിൻ്റെ ലാഭവിഹിതം 0.87 ശതമാനമാണ്.

അടുത്തിടെ ജോക്കി നഗരങ്ങളിൽ പുതിയ വിതരണ ശൃംഖല ആരംഭിക്കുകയാണ് എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. മെട്രോ സിറ്റികൾക്ക് പുറത്തേക്ക് നിരവധി ഔട്ട്‌ലെറ്റുകൾ തുറന്നിരുന്ന ജോക്കി, ഡിമാന്റുകൾ കുറഞ്ഞതോടെ ഇവയെല്ലാം വെട്ടി കുറച്ചിരുന്നു.

കോവിഡിന് മുൻപ് സിറ്റികളിൽ ജോക്കി ഉത്പന്നങ്ങൾ വൻ തോതിൽ വിറ്റുപോയിരുന്നു. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ജോക്കിക്ക് വലിയ ഡിമാൻഡ് ആണുള്ളത്.

കോവിഡ് ലോക്ക്ഡൗണിന് ശേഷം വർക്ക് ഫ്രം ഹോം തുടരാൻ കമ്പനികൾ നിരബന്ധിതരായപ്പോൾ ജോക്കി പുതിയ തന്ത്രം പ്രയോഗിച്ചു.

നഗരങ്ങളിൽ നിന്നും വിട്ട് ചെറുപട്ടണങ്ങളിലേക്ക് ഷോപ്പുകൾ ആരംഭിച്ചു. ഇതിനു കാരണം ആളുകളെല്ലാം നഗരങ്ങളിൽ നിന്ന് പിൻവാങ്ങിയതായിരുന്നു.

എന്നാൽ അതെല്ലാം കഴിഞ്ഞതോടെ നഗരങ്ങളിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് ജോക്കി.

X
Top