പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

5ജിയിൽ ജിയോയുടെ സമഗ്രാധിപത്യം; വേഗതയിലും ലഭ്യതയിലും ബഹുദൂരം മുന്നിലെന്ന് പുതിയ റിപ്പോർട്ട്

കൊച്ചി: ഇന്ത്യയിലെ 5ജി നെറ്റ്‌വർക്ക് മേഖലയിൽ റിലയൻസ് ജിയോ വ്യക്തമായ മേധാവിത്വം നേടിയെന്ന് പ്രമുഖ നെറ്റ്‌വർക്ക് ഗവേഷണ സ്ഥാപനമായ ഓപ്പൺസിഗ്നലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്.

2025 സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെയുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് പ്രകാരം, 5ജി ഡൗൺലോഡ് വേഗത, സിഗ്നൽ ലഭ്യത, യഥാർത്ഥ ഉപയോഗ സമയം തുടങ്ങിയ പ്രധാന മെട്രിക്കുകളിൽ ജിയോ എതിരാളികളായ എയർടെല്ലിനെയും വോഡഫോൺ ഐഡിയയെയും (Vi) ബഹുദൂരം പിന്നിലാക്കി.

ജിയോയുടെ 5ജി ശരാശരി ഡൗൺലോഡ് വേഗത 199.7 Mbps ആണ്, ഇത് അവരുടെ തന്നെ 4ജി നെറ്റ്‌വർക്കിനെക്കാൾ 11 മടങ്ങ് വേഗതയുള്ളതാണ്. എയർടെൽ 187.2 Mbps (7 മടങ്ങ് വർധന), വിയുടേത് 138.1 Mbps (6 മടങ്ങ് വർധന) എന്നിങ്ങനെയാണ്.

ടൈം ഓൺ 5ജി എന്ന പുതിയ മെട്രിക് കൂടി ഉൾപെടുത്തിയാണ് ഓപ്പൺ സിഗ്നലിന്റെ പുതിയ റിപ്പോർട്ട്. ഇത് ഉപഭോക്താക്കൾ യഥാർത്ഥത്തിൽ 5ജി നെറ്റ്‌വർക്കിൽ ചെലവഴിക്കുന്ന സമയത്തിന്റെ ശതമാനം അളക്കുന്നു. ഇതനുസരിച്ച് ജിയോയുടെ 5ജി ലഭ്യത 68.1% ആണ്, 67.3 ശതമാനമാണ് ഉപയോഗ സമയം.

അതേസമയം പ്രധാന എതിരാളിയായ എയർടെലിന്റെ 5ജി 66.6 ശതമാവും. ഉപയോഗ സമയം വെറും 28% ശതമാവുമാണ്. വിയുടേത് ലഭ്യത 32.5 ശതമാനവും ഉപയോഗസമയം 9.7 ശതമാനവുമാണ്. ‌ഈ വ്യത്യാസത്തിന്റെ പ്രധാന കാരണം നെറ്റ്‌വർക്ക് ആർക്കിടെക്ചറാണെന്ന് ജിയോ പറയുന്നു.

ജിയോയുടെ സ്റ്റാൻഡ് അലോൺ സാങ്കേതികവിദ്യയും 700 MHz സ്പെക്ട്രത്തിന്റെ ഉപയോഗവും മികച്ച ഇൻഡോർ കവറേജും സ്ഥിരതയും നൽകുന്നു. ഇതിനാൽ സിഗ്നൽ ലഭിക്കുമ്പോൾ ഉപഭോക്താക്കൾ 5ജിയിൽ തന്നെ തുടരുന്നു.

എയർടെല്ലും Viയും നോൺ-സ്റ്റാൻഡ് അലോൺ (NSA) ആർക്കിടെക്ചർ ഉപയോഗിക്കുന്നതിനാൽ 4ജി ‘ആങ്കർ’ ആശ്രയിക്കേണ്ടി വരുന്നു, ഇത് ഫോണുകളെ പലപ്പോഴും 4ജിയിലേക്ക് മടക്കുന്നു.

റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്, 4ജിയിൽ നിന്ന് 5ജിയിലേക്കുള്ള മാറ്റം വെറും വേഗതയിൽ മാത്രമല്ല, സ്ഥിരതയുള്ളതും വിശ്വസനീയവുമായ അനുഭവത്തിലാണെന്ന് ജിയോ വാർത്താകുറിപ്പിൽ പറയുന്നു.

10,000 രൂപയ്ക്ക് താഴെയുള്ള 5ജി ഫോണുകൾ വ്യാപകമാകുമ്പോൾ ഉപഭോക്താക്കളുടെ എണ്ണം കുതിച്ചുയരുമെന്നും അപ്പോൾ ഏറ്റവും സ്ഥിരതയുള്ള നെറ്റ്‌വർക്ക് നൽകുന്നവരാകും വിജയികളെന്നും ജിയോ പറഞ്ഞു.

X
Top