ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

റിലയൻസ് ഇൻഫ്രാടെല്ലിന്റെ ടവറും ഫൈബർ ആസ്തികളും ഏറ്റെടുക്കാൻ ജിയോ

മുംബൈ: പാപ്പരായ ടെലികോം കമ്പനിയായ റിലയൻസ് ഇൻഫ്രാടെല്ലിന്റെ (ആർഐടിഎൽ) ടവറും ഫൈബർ ആസ്തികളും ഏറ്റെടുക്കാൻ ഒരുങ്ങി റിലയൻസ് ജിയോ ഇൻഫോകോം. ഇതുമായി ബന്ധപ്പെട്ട് കമ്പനി അടുത്തിടെ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ (എൻസിഎൽടി) മുംബൈ ബെഞ്ചിൽ അപേക്ഷ സമർപ്പിച്ചിരുന്നു.

ജിയോ ആർഐടിഎല്ലിനെ സ്വന്തമാക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) എസ്‌ക്രോ അക്കൗണ്ടിൽ മൊത്തം റെസല്യൂഷൻ തുകയായ 3,500 കോടി രൂപ നിക്ഷേപിക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ജിയോയുടെ യൂണിറ്റായ റിലയൻസ് പ്രോജക്ട്‌സ് ആൻഡ് പ്രോപ്പർട്ടി മാനേജ്‌മെന്റ് സർവീസസ് (ആർപി ആൻഡ് പിഎംഎസ്‌എൽ) 2022 ഒക്ടോബർ 20-ന് സമർപ്പിച്ച ഹർജിയിൽ, റിസല്യൂഷൻ ഫണ്ടുകളുടെ വിതരണവുമായി ബന്ധപ്പെട്ട് തുടരുന്ന ഇന്റർ-ക്രെഡിറ്റർ തർക്കങ്ങൾ ആർകോമിന്റെ ടവർ/ഫൈബർ ആസ്തികൾ ഏറ്റെടുക്കുന്നത് വൈകിപ്പിക്കുന്നുവെന്ന് ട്രൈബ്യൂണലിനെ അറിയിച്ചു. റിലയൻസ് ഇൻഫ്രാടെലിന്റെ റെസല്യൂഷൻ അപേക്ഷകനാണ് ജിയോ.

എസ്ബിഐ, ദോഹ ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, എമിറേറ്റ്സ് ബാങ്ക് എന്നിവയുൾപ്പെടെയുള്ള വായ്പാ ദാതാക്കൾ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് നിയമപോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

റിസല്യൂഷൻ തുക എസ്‌ബിഐയുടെ എസ്‌ക്രോ അക്കൗണ്ടിൽ നിക്ഷേപിച്ചുകഴിഞ്ഞാൽ, റിലയൻസ് ഇൻഫ്രാടെല്ലിന്റെ ഉടമസ്ഥാവകാശവും നിയന്ത്രണവും ജിയോയുടെ യൂണിറ്റായ ആർപി ആൻഡ് പിഎംഎസ്‌എല്ലിന് ലഭിക്കും.

X
Top