റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

അറ്റാദായത്തില്‍ 25.7 ശതമാനം കുതിപ്പുമായി ജിയോ പ്ലാറ്റ്‌ഫോംസ്

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ നേടിയത് 25.7 ശതമാനം വര്‍ധനവ്.

വെള്ളിയാഴ്ച്ച കമ്പനി പുറത്തുവിട്ട 2024-25 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദ ഫലങ്ങളിലാണ് ഇത് വ്യക്തമാക്കുന്നത്. 7022 കോടി രൂപയാണ് ജിയോ പ്ലാറ്റ്‌ഫോംസിന്റെ നികുതിക്ക് ശേഷമുള്ള ലാഭം. പ്രതിഉപഭോക്താവിന് മേലുള്ള ശരാശരി വരുമാനത്തില്‍ മികച്ച വളര്‍ച്ച നേടാന്‍ ജിയോ പ്ലാറ്റ്‌ഫോംസിനായി.

മുന്‍സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 5587 കോടി രൂപയുടെ ലാഭമാണ് ജിയോ പ്ലാറ്റ്‌ഫോംസ് രേഖപ്പെടുത്തിയത്. മാര്‍ച്ച് പാദത്തില്‍ പ്രതിഉപയോക്താവിന് മേലുള്ള ശരാശരി വരുമാനം (എആര്‍പിയു) 13.5 ശതമാനം വര്‍ധിച്ച് 206.2 രൂപയിലെത്തി.

2024 മാര്‍ച്ച് പാദത്തില്‍ ഇത് 181.7 രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ജിയോ പ്ലാറ്റ്‌ഫോംസിന്റെ വരുമാനം 17.7 ശതമാനം വര്‍ധിച്ച് 33,986 കോടി രൂപയായി ഉയര്‍ന്നു. ഇതില്‍ ടെലികോം സേവനവിഭാഗമായ റിലയന്‍സ് ജിയോയില്‍ നിന്നുള്ള വരുമാനവും ഉള്‍പ്പെടും.

2024 മാര്‍ച്ച് പാദത്തില്‍ 28,871 കോടി രൂപയായിരുന്നു പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം.
2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ 22 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. 26,120 കോടി രൂപയാണ് ലാഭം.

മുന്‍വര്‍ഷം ഇത് 21,434 കോടി രൂപയായിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ ജിയോ പ്ലാറ്റ്‌ഫോംസിന്റെ പ്രവര്‍ത്തന വരുമാനം 17 ശതമാനം വര്‍ധനയോടെ 128218 കോടി രൂപയിലെത്തി. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,09,558 കോടി രൂപയായിരുന്നു.

X
Top