അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

രാജ്യത്ത് ഏറ്റവും കൂടുതൽ മൊബൈൽ സബ്സ്ക്രൈബേഴ്സുള്ള കമ്പനി ജിയോ

മുംബൈ: ഇന്ത്യൻ ടെലികോം വിപണിയിലെ ‘സിംഹാസനത്തിൽ’ തുടർന്ന് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ റിലയൻസ് ജിയോ രാജ്യത്ത് ഏറ്റവും കൂടുതൽ മൊബൈൽ സബ്സ്ക്രൈബേഴ്സുള്ള കമ്പനിയാണ്. 2025 ഒക്ടോബറിലെ കണക്കുകൾ പ്രകാരം 19.97 ലക്ഷം മൊബൈൽ ഉപയോക്താക്കളെയാണ് കമ്പനി പുതിയതായി നേടിയത്. ഇന്ത്യയിലെ ടെലികോം കമ്പനികളിലെ ഉയർന്ന നമ്പറാണിത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തു വിട്ട കണക്കുകൾ പ്രകാരം ജിയോയ്ക്ക് ആകെ 48.47 കോടി ഉപയോക്താക്കളാണുള്ളത്.

മറ്റ് സ്വകാര്യ കമ്പനികൾ
ടെലികോം കമ്പനികളിൽ സുനിൽ മിത്തൽ നേതൃത്ത്വം നൽകുന്ന ഭാരതി എയർടെൽ രണ്ടാം സ്ഥാനത്താണ്. ഇക്കഴിഞ്ഞ ഒക്ടോബറിൽ 12.52 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് കമ്പനിക്ക് ലഭിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലെ 39.24 കോടി ഉപയോക്താക്കളുടെ എണ്ണം ഒക്ടോബറിൽ 39.36 കോടി എന്ന നിലയിലേക്കാണ് ഉയർന്നത്.

രാജ്യത്തെ മറ്റൊരു പ്രമുഖ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയയ്ക്ക് ഒക്ടോബറിൽ 20.83 ലക്ഷം വയർലെസ് ഉപയോക്താക്കളെയാണ് നഷ്ടമായത്. 2025 സെപ്റ്റംബറിൽ 20.28 കോടി ഉപയോക്കാക്കളുടെ എണ്ണം ഒക്ടോബറിൽ 20.07 കോടിയായി കുറഞ്ഞു. അതേ സമയം, കമ്പനിയുടെ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം സമാന കാലയളവിൽ 48.27 കോടിയിൽ നിന്ന് 48.47 കോടിയിലേക്ക് വർധന നേടി.

നേട്ടവുമായി ബി.എസ്.എൻ.എൽ
പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL), 2025 ഒക്ടോബറിൽ 2.69 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് നേടിയത്. ഇതോടെ കമ്പനിയുടെ ആകെ ഉപയോക്താക്കളുടെ എണ്ണം 9.25 കോടിയായി ഉയർന്നു.

ബ്രോഡ്ബാൻഡ് സബ്സ്ക്രിപ്ഷൻ
ഒക്ടോബറിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ആകെ ടെലിഫോൺ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 2025 ഒക്ടോബറിൽ 123.1 കോടിയായി വർധനച്ചു. ഇതിൽ 118.4 കോടി വയർലെസ് ഉപയോക്താക്കളും, 4.6 കോടി വയർലൈൻ കസ്റ്റമേഴ്സും ഉൾപ്പെടുന്നു.

2025 ഒക്ടോബർ അവസാനത്തോടെ ആകെ ബ്രോഡ്ബാൻഡ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 99.98 കോടിയായി വർധിച്ചു. തൊട്ടു മുമ്പത്തെ സെപ്റ്റംബർ അവസാനം ഇത് 99.56 കോടിയായിരുന്നു. ഇത് 0.42% വളർച്ചാ നിരക്കാണ്.

ഇതേ കാലയളവിൽ വയർലൈൻ ഉപയോക്താക്കളുടെ എണ്ണം പ്രതിമാസാടിസ്ഥാനത്തിൽ 0.30% ഉയർന്ന് 0.14 മില്യൺ എന്ന നിലയിലെത്തി. ഒക്ടോബറിൽ ആകെ വയർലെസ് (മൊബൈൽ+ഫിക്സഡ് വയർലെസ് ആക്സിസ്) ഉപയോക്താക്കളുടെ എണ്ണം സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ 0.19% വർധിച്ച് 118.4 കോടിയിലുമെത്തി.

X
Top