ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

ജിയോ എയര്‍ ഫൈബര്‍ ഉടന്‍ അവതരിപ്പിച്ചേക്കും

മുംബൈ: രാജ്യവ്യാപകമായി അതിവേഗം 5ജി നെറ്റ് വര്ക്ക് വിന്യസിച്ചുകൊണ്ടിരിക്കുകയാണ് റിലയന്സ് ജിയോ. ജിയോ എയര് ഫൈബര് എന്ന പേരില് പുതിയ സേവനം ആരംഭിക്കാനിരിക്കുകയാണ് കമ്പനി.

കഴിഞ്ഞ വര്ഷത്തെ കമ്പനിയുടെ വാര്ഷിക ജനറല് മീറ്റിങിലാണ് എയര് ഫൈബര് സേവനം കമ്പനി ആദ്യമായി പ്രഖ്യാപിച്ചത്. വരുന്ന മൂന്ന് മാസങ്ങള്ക്കുള്ളില് ഈ സേവനം ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് ജിയോ ഡയറക്ടര് കിരണ് തോമസ് നല്കുന്ന വിവരം.

നിലവില് ഫൈബര് കേബിള് വഴി ലഭിക്കുന്ന ബ്രോഡ് ബാന്റ് ഇന്റര്നെറ്റിന്റെ അത്രയും വേഗം കേബിളില്ലാതെ വയര്ലെസ് ആയി ലഭ്യമാക്കുന്ന സേവനമാണ് എയര് ഫൈബര്.

എയര്ഫൈബറിന്റെ ഉപഭോക്താക്കള്ക്ക് അവരുടെ വീടുകളിലും ഓഫീസുകളിലും പ്രത്യക വൈഫൈ ഹോട്ട് സ്പോട്ടുകള് പഭിക്കും. ജിയോ ട്രൂ 5ജിയുടെ പിന്ബലമുള്ള അതിവേഗ കണക്റ്റിവിറ്റിയാണ് ഇതുവഴി ലഭിക്കുക.

കെട്ടിടങ്ങള്ക്കുള്ളില് അതിവേഗമുള്ള കണക്റ്റിവിറ്റി ഉറപ്പാക്കാന് ഈ സംവിധാനത്തിന് സാധിക്കും. 1000 ചതുരശ്ര അടി വിസ്തൃതിയില് ഇതിന്റെ കവറേജ് ലഭ്യമാവും.

മാത്രവുമല്ല എയര് ഫൈബര് ഉപകരണം എവിടെ വേണമെങ്കിലും കൊണ്ടുപപോയി ഉപയോഗിക്കാനാവുമെന്നതും സൗകര്യമാണ്. കുറഞ്ഞ ലേറ്റന്സിയുള്ള 5ജി വേഗമാണ് ജിയോ എയര് ഫൈബര് വാഗ്ദാനം ചെയ്യുക.

ഈ വര്ഷം ജൂലായില് നടക്കാനിരിക്കുന്ന റിലയന്സ് വാര്ഷിക ജനറല് മീറ്റിങിലായിരിക്കും എയര് ഫൈബര് സേവനം അവതരിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.

X
Top