ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ജിയോ ഫിനാൻസ് അറ്റാദായം 316 കോടി രൂപ

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉപകമ്പനിയായ ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ അറ്റാദായം നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവിൽ 1.8 ശതമാനം ഉയർന്ന് 316 കോടി രൂപയിലെത്തി.

മൊത്തം വരുമാനം 518 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം അറ്റാദായം 1,612 കോടി രൂപയാണ്. ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ മൊത്തം ചെലവ് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 168 കോടി രൂപയായി ഉയർന്നിരുന്നു.

പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 50 പൈസയുടെ ലാഭവിഹിതം കമ്പനിയുടെ ഡയറക്‌ടർ ബോർഡ് പ്രഖ്യാപിച്ചു.

X
Top