ഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളംകേരളത്തിലേക്ക് പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ‘തിരികെ’ കാംപെയ്നുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

2000 രൂപ നോട്ട് പിന്‍വലിക്കല്‍; സ്വര്‍ണ്ണത്തിനായി അന്വേഷണം ഏറി

ന്യൂഡല്‍ഹി: 2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനത്തോടെ സ്വര്‍ണം വാങ്ങാനുള്ള ശ്രമങ്ങള്‍ വ്യാപകമായി. സ്വര്‍ണ്ണവും വെള്ളിയും വാങ്ങാനുള്ള അന്വേഷണങ്ങള്‍ കൂടുതല്‍ ലഭ്യമാകുന്നതായി ജ്വല്ലറികള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ 2016 നോട്ട് നിരോധന സമയത്ത് കണ്ട അവസ്ഥ നിലവിലില്ല.

കര്‍ശനമായ ഉപഭോക്താക്കളെ അറിയല്‍ (കെവൈസി) മാനദണ്ഡങ്ങളാണ് കാരണം. 2000 രൂപ നോട്ടുകള്‍ ചെലവഴിച്ച് സ്വര്‍ണ്ണം വാങ്ങുന്നത് സുതാര്യമാണ്, ജ്വല്ലറി സംഘടനയായ ജിജെസി പറയുന്നു. ഡിമാന്റ് കൂടിയതോടെ ചില ജ്വല്ലറികള്‍ 5-10 ശതമാനം പ്രീമിയം ഈടാക്കാന്‍ തുടങ്ങിയതായി വൃത്തങ്ങള്‍ അറിയിച്ചു.

ഇത് സ്വര്‍ണ്ണ വില 10 ഗ്രാമിന് 66,000 രൂപയായി ഉയര്‍ത്തി.പല ജ്വല്ലറി റീട്ടെയിലര്‍മാരും ശനിയാഴ്ച 2,000 രൂപ നോട്ടുകള്‍ വാങ്ങി, സ്വര്‍ണം വിറ്റു. അതും പ്രീമിയം നിരക്കില്‍.

എന്നാല്‍ 2000 രൂപ നോട്ടുകള്‍ ഉപയോഗിച്ച് സ്വര്‍ണ്ണം വാങ്ങുന്ന രീതി അസംഘടിത മേഖലയില്‍ മാത്രമാണെന്ന് പിഎന്‍ജി ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ സൗരഭ് ഗാഡ്ഗില്‍ പറയുന്നു.സംഘടിത ജ്വല്ലറികള്‍ അത്തരം കാര്യങ്ങളില്‍ നിന്ന് അകലെയാണ്. ഇടപാടുകള്‍ നിയമാനുസൃതമാക്കിയതാണ് കാരണം.

ആദായനികുതി, കള്ളപ്പണം വെളുപ്പിക്കല്‍ നിയമങ്ങള്‍ അനുസരിച്ച് കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചാണ് ജ്വല്ലറികള്‍ സ്വര്‍ണം വില്‍ക്കുന്നത്. അതുകാരണം 2016 ലേതിന് സമാനമായി വലിയ തോതിലുള്ള തള്ളികയറ്റമില്ല. 2000 രൂപ ഉപയോഗിച്ച് സ്വര്‍ണ്ണമോ വെള്ളിയോ വാങ്ങാനായി അന്വേഷണങ്ങള്‍ വരുന്നു.

എന്നാല്‍ കര്‍ശനമായ കെവൈസി മാനദണ്ഡങ്ങള്‍ കാരണം യഥാര്‍ത്ഥ വാങ്ങല്‍ കുറവാണ്, ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (ജിജെസി) ചെയര്‍മാന്‍ സയ്യാം മെഹ്‌റ പിടിഐയോട് പറഞ്ഞു.

X
Top