ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

ജെറ്റ് എയർവേയ്സ് സർവീസ് പുനരാരംഭിക്കുന്നത് വൈകിയേക്കും

ന്യൂഡൽഹി: സർവീസ് പുനഃരാരംഭിക്കാനുള്ള ജെറ്റ് എയർവേയ്സിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. കോടതി അംഗീകരിച്ച പദ്ധതി നടപ്പാക്കുന്നതിൽ തടസം നേരിട്ടതോടെയാണ് ജെറ്റ് എയർവേയ്സിന്റെ മടങ്ങിവരവും അനിശ്ചിതത്വത്തിലായത്.

പഴയ ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്ക് വിമാന കമ്പനിയുടെ പുതിയ ഉടമകൾ കൂടുതൽ പണം നീക്കിവെക്കണമെന്ന നിർദേശമാണ് തർക്കത്തിന് കാരണമെന്ന് ബ്ലുംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകൾ ജെറ്റ് എയർവേയ്സിന്റെ പുതിയ ഉടമകളോട് 2.5 ബില്യൺ രൂപ കൂടി പെൻഷൻ ഫണ്ടിലേക്ക് നീക്കിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാൻ പുതിയ ഉടമകൾ തയാറാകാതിരുന്നതോടെയാണ് തർക്കം ഉടലെടുത്തത്.

തർക്കം ഇനി കോടതിയിൽ തീർക്കമെന്നാണ് ഉടമകളുടെ നിലപാടെന്നാണ് സൂചന. അതേസമയം, വാർത്തകളോട് പ്രതികരിക്കാൻ ജെറ്റ് എയർവേയ്സ് ഉടമകളോ എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള കൺസോട്യമോ തയാറായിട്ടില്ല.

നേരത്തെ വിമാനങ്ങൾ വാങ്ങുന്നതിനായി പദ്ധതികൾ ജെറ്റ് എയർവേയ്സ് പ്രഖ്യാപിച്ചിരുന്നു.

X
Top