
മുംബൈ: കേന്ദ്രസര്‍ക്കാറിന്റെ ജിഎസ്ടി (ചരക്ക് സേവന നികുതി) പരിഷ്‌ക്കരണം ചെറുകാറുകളുടേയും ഇരുചക്ര വാഹനങ്ങളുടേയും വിലകുറയ്ക്കുമെന്നും ഇതുവഴി വാഹന ഡിമാന്റ് പുനരുജ്ജീവിക്കപ്പെടുമെന്നും അന്തര്‍ദ്ദേശീയ ബ്രോക്കറേജ് സ്ഥാപനം ജെഫറീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
മഹീന്ദ്ര ആന്റ് മഹീന്ദ്ര, മാരുതി സുസുക്കി, ഹീറോ മോട്ടോകോര്‍പ്പ്, ടിവിഎസ് മോട്ടോഴ്സ് എന്നീ കമ്പനികളാണ് ജിഎസ്ടി പരിഷ്‌ക്കരണത്തില്‍ നേട്ടമുണ്ടാക്കുക. നീണ്ട ഉത്പന്ന നിരയും വളര്‍ച്ചയും മഹീന്ദ്ര ആന്റ് മഹീന്ദ്രയ്ക്ക് ഗുണമാകുമ്പോള്‍ ചെറുകാറുകളുടെ നിരയുള്ളതിനാല്‍ മാരുതി സുസുക്കിയും ഇരുചക്ര വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ഹീറോ മോട്ടോകോര്‍പ്പും ടിവിഎസ് മോട്ടോറും സമാന കാരണംകൊണ്ടും നേട്ടമുണ്ടാക്കും.
ഹീറോ മോട്ടോകോര്‍പ്പ് ഓഹരി 3150 രൂപ ലക്ഷ്യവില വച്ച് ഹോള്‍ഡ് ചെയ്യാനും ടിവിഎസ് മോട്ടോര്‍ ഓഹരി 2100 രൂപ ലക്ഷ്യവിലയില്‍ വാങ്ങാനും മാരുതി സുസുക്കി ഓഹരി 13,000 രൂപ ലക്ഷ്യവിലയില്‍ വാങ്ങാനും മഹീന്ദ്ര ആന്റ് മഹീന്ദ്ര 2050 രൂപ ലക്ഷ്യവിലയില്‍ വാങ്ങാനും ടാറ്റ മോട്ടോഴ്സ് 1000 രൂപ ലക്ഷ്യവിലയില്‍ വാങ്ങാനും ബ്രോക്കറേജ് നിര്‍ദ്ദേശിക്കുന്നു.