വിദേശ നാണ്യ ശേഖരം മൂന്നുമാസത്തെ ഉയര്‍ന്ന നിലയില്‍കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി: സ്ഥലമെടുപ്പിന്റെ 90% ഫെബ്രുവരിക്കുള്ളിൽ പൂർത്തിയാക്കും8 ബില്യണ്‍ ഡോളര്‍ വിപണിയില്‍ നിന്നും വാങ്ങി ആര്‍ബിഐനവംബര്‍ മാസത്തില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് വാഹന വില്‍പനവികസിത രാഷ്ട്രങ്ങളുമായി തര്‍ക്കം: ആഭ്യന്തര റെഗുലേറ്റര്‍മാരെ പിന്തുണച്ച് ആര്‍ബിഐ ഗവര്‍ണര്‍

ഡോ.റെഡ്ഡീസിന്റെ 4 ബ്രാൻഡുകൾ ഏറ്റെടുത്ത് ജെബി ഫാർമ

മുംബൈ: ഡോ. റെഡ്ഡീസ് ലബോറട്ടറീസിൽ നിന്ന് നാല് പീഡിയാട്രിക് ആഭ്യന്തര ഫോർമുലേഷൻ ബ്രാൻഡുകൾ 98.3 കോടി രൂപയ്ക്ക് ഏറ്റെടുത്തതായി കെകെആർ പിന്തുണയുള്ള ജെബി കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (ജെബി ഫാർമ) അറിയിച്ചു. ഈ തുകയിൽ പ്രവർത്തന മൂലധനവും നികുതിയും ഉൾപ്പെടുന്നില്ലെന്ന് സ്ഥാപനം കൂട്ടിച്ചേർത്തു. സിങ്ക് സപ്ലിമെന്റ് ഇസഡ് ആൻഡ് ഡി, പെഡിക്‌ലോറിൽ, ആന്റിബയോട്ടിക് പെസെഫ്, ഡയപ്പർ റാഷുകൾക്കെതിരെ ഉപയോഗിക്കുന്ന എസിനാപി എന്നിവയാണ് കമ്പനി ഏറ്റെടുത്ത നാല് ബ്രാൻഡുകൾ.

2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ നാല് ബ്രാൻഡുകളും ചേർന്ന് 33 കോടി രൂപയുടെ വിൽപ്പനയാണ് നേടിയത്. ആഭ്യന്തര ബ്രാൻഡഡ് വിപണിയിലെ ഏറ്റെടുക്കലുകൾക്കായി തങ്ങൾ കൂടുതൽ അന്വേഷണം നടത്തിവരികയാണ് എന്ന് കമ്പനി പറഞ്ഞു. നോവാർട്ടിസിൽ നിന്ന് പ്രോബയോട്ടിക്‌സിന്റെയും ഹൃദയസ്തംഭനത്തിനുള്ള മരുന്നായ അസ്‌മർദയുടെയും പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതിന് കമ്പനി ഈയിടെ 1,000 കോടി രൂപ നിക്ഷേപിച്ചിരുന്നു. 2022 മാർച്ചിൽ അവസാനിച്ച വർഷത്തിലെ ഐക്യുവിഐഎ ഡാറ്റ പ്രകാരം ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വിപണിയിലെ 25-ാം സ്ഥാനക്കാരാണ് ജെബി ഫാർമ. 

X
Top