ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

മണ്‍സൂണ്‍ വൈകുന്നത് വിളവെടുപ്പിനെ ബാധിക്കില്ലെന്ന് നിതി ആയോഗ് അംഗം

ന്യൂഡല്‍ഹി: കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നത് വൈകുമെന്ന് അറിയിച്ചിരിക്കയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെ അറിയിച്ചതില്‍ നിന്നും വ്യത്യസ്തമായി ജൂണ്‍ 8നായിരിക്കും കാലവര്‍ഷം തുടങ്ങുക. ജൂണ്‍ 4 ന് ആരംഭിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ ദിവസങ്ങളുടെ കാലതാമസം വിളവെടുപ്പില്‍ സ്വാധീനം ചെലുത്തില്ലെന്ന് നിതി ആയോഗ് അംഗം രമേശ് ചന്ദ് സിഎന്‍ബിസി-ടിവി 18 നോട് പറഞ്ഞു. നേരിയ വ്യതിയാനം ആശങ്ക സൃഷ്ടിക്കില്ല. മണ്‍സൂണിന്റെ വരവ് ഒരു ദിവസം കൊണ്ട് സംഭവിക്കുന്ന യാന്ത്രിക പ്രക്രിയ അല്ലെന്നും ചന്ദ് അറിയിക്കുന്നു.

എന്നാല്‍ ഒരാഴ്ചയിലധികം കാലതാമസം കൃഷിയെ ബാധിക്കും. മഴയിലെ മാറ്റത്തിനോട് ദൈനംദിന സംവേദനക്ഷമതയുള്ള വിളകള്‍ ഇന്ത്യയില്‍ കൃഷിചെയ്യുന്നില്ല. എന്നാല്‍ ആഴ്ചകള്‍ നീളുന്ന കുറവ് അവയെ ബാധിച്ചേയ്ക്കാം.

ഓഗസ്റ്റ് മാസത്തിലെ കാലതാമസം വിളയുടെ അവസ്ഥയെയും ഉല്‍പാദനക്ഷമതയെയും ബാധിക്കുമെന്നും എന്നാല്‍ വിതച്ച മൊത്തം വിസ്തൃതിയില്‍ ഇത് കാര്യമായ സ്വാധീനം ചെലുത്തില്ലെന്നും നിതി ആയോഗ് അംഗം അഭിപ്രായപ്പെട്ടു. ഓഗസ്റ്റിന് മുന്‍പുതന്നെ ഏറെക്കുറെ വിളവെടുപ്പ് പൂര്‍ത്തിയാകേണ്ടതാണ്. ഈവര്‍ഷം ഈര്‍പ്പത്തിന്റെ അളവ് താരതമ്യേന മികച്ചതാണെന്ന് പരുത്തി കൃഷിയെക്കുറിച്ച് സംസാരിക്കവേ ന്ദ് പറഞ്ഞു.

അതേസമയം അണുബാധയ്ക്കുള്ള സാധ്യത, പുതിയ ഇനങ്ങള്‍ അവതരിപ്പിക്കുന്നതിലെ കാലതമാമസം, വിളവ് കുറയുക എന്നീ പ്രശ്നങ്ങള്‍ വര്‍ഷങ്ങളായി മേഖലയെ ബാധിക്കുന്നുണ്ട്. ഇന്ത്യയുടെ ഗ്രാമീണ ഡിമാന്റ് മണ്‍സൂണിനെ ആശ്രയിച്ചാണിരിക്കുന്നത്.

സാധാരണ മണ്‍സൂണ്‍ ലഭ്യമാകാത്ത പക്ഷം അത് ഗ്രാമീണ ഡിമാന്റിനെ ബാധിക്കുകയും പണപ്പെരുപ്പം സൃഷ്ടിക്കുകയും ചെയ്യും. കോര്‍പറേറ്റ് വരുമാനത്തേയും മണ്‍സൂണ്‍ കുറവ് ബാധിക്കും.

X
Top