അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

പ്രളയ ബാധിതര്‍ക്ക് ക്ലെയിം ലഭ്യമാക്കാന്‍ ഐആര്‍ഡിഎഐ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ദില്ലി എന്നിവിടങ്ങളിലെ പ്രളബാധിതര്‍ക്ക് ക്ലെയിം ഫാസ്റ്റ് ട്രാക്കില്‍ നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക്, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) നിര്‍ദ്ദേശം.

ക്ലെയിം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുകയും 24×7 ഹെല്‍പ്പ് ലൈനുകള്‍ സജ്ജമാക്കുകയും ബാധിത ജില്ലകളില്‍ ക്ലെയിം സെന്ററുകള്‍ തുറക്കുകയും വേണം.

ക്ലെയിം നല്‍കുന്നതിനുള്ള പ്രക്രിയ ലളിതമാക്കുന്നതിന്, ഡോക്യുമെന്റേഷന്‍ ആവശ്യകതകള്‍ കുറയ്ക്കണമെന്നും ഐആര്‍ഡിഎഐ ആവശ്യപ്പെടുന്നു.

‘ദുരന്ത ബാധിതര്‍ക്ക് ക്ലെയിം വേഗത്തില്‍ നല്‍കുന്നത് ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ എല്ലാ നടപടികളും സ്വീകരിക്കണം’ അതോറിറ്റി അറിയിച്ചു.

X
Top