എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധനയ്ക്ക് പരിധി നിശ്ചയിക്കാന്‍ ഐആര്‍ഡിഎഐ

ന്യൂഡല്‍ഹി: ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ്‌ അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) നീക്കം തുടങ്ങി. ആരോഗ്യ ഇന്‍ഷൂറന്‍സ് രംഗം സാധാരണക്കാരന് പ്രാപ്യമാക്കുകയാണ് ലക്ഷ്യം.പോളിസികള്‍ക്കും പോളിസി പോര്‍ട്ട്‌ഫോളിയോകള്‍ക്കും ബാധകമാക്കുന്ന തരത്തിലായിരിക്കും നടപടി.

ഇത് സംബന്ധിച്ച കൂടിയാലോചന പേപ്പര്‍ ഉടന്‍ പുറത്തിറക്കും.

ചെറിയ പ്രീമിയത്തിലാരംഭിച്ച് ക്രമേണ അത് വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ് കമ്പനികളുടേതെന്ന് റെഗുലേറ്റര്‍ നിരീക്ഷിച്ചു. ഇതോടെ പോളിസി ഉപഭോക്താവിന് ഭാരമാകും. വയോധികരല്ലാത്ത പോളിസി ഉടമകള്‍ വലിയ തോതില്‍ പ്രീമിയം ബാധ്യതകള്‍ പേറുന്നുണ്ട്.

കൂടാതെ കോവിഡിന് ശേഷം ആരോഗ്യ ഇന്‍ഷൂറന്‍സിനോടുള്ള ആഭിമുഖ്യം വര്‍ദ്ധിച്ചതും നീക്കത്തിന് കാരണമായി. 2025 സാമ്പത്തികവര്‍ഷത്തില്‍ മൊത്തം പ്രീമിയങ്ങളുടെ 40 ശതമാനം ആരോഗ്യ ഇന്‍ഷൂറന്‍സായിരുന്നു.

ഉയര്‍ന്ന പ്രീമിയങ്ങളുടെ ആവശ്യകത ലഘൂകരിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ ചെലവുകള്‍ കുറയ്ക്കുന്നതില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും ആരോപിക്കപ്പെടുന്നു. ക്ലെയിമുകളുടെയും ആരോഗ്യ സംരക്ഷണ വിതരണത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന ചെലവ് പലപ്പോഴും ഉപഭോക്താവാണ് വഹിക്കുന്നത്.

വയോധികരുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് വര്‍ധന പരിധി 10 ശതമാനത്തിലൊതുക്കാന്‍ ഈ വര്‍ഷമാദ്യം ഐആര്‍ഡിഎഐ തീരുമാനിച്ചിരുന്നു.

X
Top