ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

യൂണികെം ലാബിലെ 33.4 ശതമാനം ഓഹരികള് ഇപ്ക ഏറ്റെടുക്കും

ന്യൂഡല്‍ഹി: യൂണികെം ലബോറട്ടറീസ് പെയ്ഡ്-അപ്പ് ഇക്വിറ്റി ഓഹരി മൂലധനത്തിന്റെ 33.38 ശതമാനം 1034.06 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഇപ്ക തിങ്കളാഴ്ച അറിയിച്ചു.

ഓഹരിയൊന്നിന് 440 രൂപ നിരക്കിലാണ് ഇടപാട്. എന്നാല്‍ ഏറ്റെടുക്കല്‍ കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അനുമതിയ്ക്ക് വിധേയമാണ്.

തിങ്കളാഴ്ച വ്യാപാരത്തില്‍, ഇപ്കയുടെ ഓഹരികള്‍ 1.9 ശതമാനം ഇടിഞ്ഞ് 825.5 രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം 17 ശതമാനത്തിലധികവും കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 12 ശതമാനവും ഓഹരി ഇടിഞ്ഞു.

ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ബിസിനസിലെ തുടക്കക്കാരനായ പരേതനായ അമൃത് മോദി 1944 ല്‍ ഏക ഉടമസ്ഥാവകാശ സ്ഥാപനമായാണ് യുണികെം സ്ഥാപിക്കുന്നത്.

ഒരു അന്താരാഷ്ട്ര, സംയോജിത, സ്‌പെഷ്യാലിറ്റി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഇത്. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ ബ്രാന്‍ഡഡ് ജനറിക്കുകളും ജനറിക്കുകളും ആയി ഫാര്‍മസ്യൂട്ടിക്കല്‍ ഫോര്‍മുലേഷനുകളുടെ ഒരു വലിയ ഉത്പാദന നിര നിര്‍മ്മിച്ചിരിക്കുന്നു.

പ്രധാന വിപണികള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയും യൂറോപ്പുമാണ്.

X
Top