പിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാംപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിസ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്രസിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറും

മുതിർന്ന പൗരന്മാരുടെ ബാങ്കുകളിലെ നിക്ഷേപം 34 ലക്ഷം കോടി രൂപയായി ഉയർന്നു

കൊച്ചി: റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് കുത്തനെ ഉയർത്തിയതോടെ അഞ്ച് വർഷത്തിനിടെ വാണിജ്യ ബാങ്കുകളിലെ മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങൾ കുതിച്ചുയരുന്നു.

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പുതിയ ഗവേഷണ റിപ്പോർട്ടനുസരിച്ച് രാജ്യത്തെ വിവിധ ബാങ്കുകളിലായി 7.4 ലക്ഷം മുതിർന്ന പൗരന്മാരുടെ മൊത്തം സ്ഥിരനിക്ഷേപം 34 ലക്ഷം കോടി രൂപയാണ്. ഇക്കാലയളവിൽ അക്കൗണ്ട് ഉടമകളുടെ എണ്ണത്തിൽ 81 ശതമാനവും തുകയിൽ 150 ശതമാനവും വർദ്ധനയാണുണ്ടായത്.

ഈ വർഷം സെപ്തംബറിന് ശേഷം റിസർവ് ബാങ്ക് പലിശ കുറച്ചേക്കുമെന്ന പ്രവചനങ്ങൾ കണക്കിലെടുത്ത് പലരും ദീർഘ കാലത്തേക്ക് ലോക്ക് ചെയ്താണ് നിക്ഷേപങ്ങൾ നടത്തുന്നത്.

മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങളിൽ 90 ശതമാനവും 15 ലക്ഷം രൂപ മുതൽ താഴേക്കുള്ള തുകയാണെന്നും എസ്. ബി. ഐ റിപ്പോർട്ട് പറയുന്നു.നിലവിൽ മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് ബാങ്കുകൾ ഏഴ് മുതൽ എട്ടു ശതമാനം വരെ വാർഷിക പലിശയാണ് നൽകുന്നത്.

2018-19 സാമ്പത്തിക വർഷത്തിൽ 4.1 ലക്ഷം അക്കൗണ്ടുകളിലായി 14 ലക്ഷം കോടി രൂപയാണ് മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപമായി ഉണ്ടായിരുന്നത്.

അഞ്ച് വർഷത്തിനിടെ മുതിർന്ന പൗരന്മാരുടെ അക്കൗണ്ടുകളിലെ ശരാശരി ബാലൻസ് 38.7 ശതമാനം ഉയർന്ന് 4.6 ലക്ഷം കോടി രൂപയായി. നിക്ഷേപങ്ങളുടെ സുരക്ഷിതത്വവും മികച്ച വരുമാനവും ബാങ്കുകളിലേക്ക് പണമൊഴുക്ക് വർദ്ധിപ്പിക്കുകയാണ്.

നാണയപ്പെരുപ്പം അനുഗ്രഹമായി
നാണയപ്പെരുപ്പം നേരിടുന്നതിനായി 2022 മേയ് മുതൽ റിസർവ് ബാങ്ക് മുഖ്യ നിരക്കായ റിപ്പോ 2.5 ശതമാനം വർദ്ധിപ്പിച്ചതാണ് ബാങ്കുകളിലേക്കുള്ള പണമൊഴുക്ക് വർദ്ധിപ്പിച്ചത്.

വാണിജ്യ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് ഏഴര ശതമാനം വരെ പലിശയാണ് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് അര ശതമാനം കൂടുതൽ പലിശയും ലഭിക്കും.

പ്രത്യേക പരിഗണന
ജീവിത സായാഹ്നത്തിൽ ആരോഗ്യ, സാമൂഹിക സാഹചര്യങ്ങളിൽ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് അധിക ആനുകൂല്യങ്ങൾ മുതിർന്ന പൗരന്മാർക്ക് ഉറപ്പുവരുത്താനായി ഉയർന്ന പലിശ നിരക്ക് നിക്ഷേപങ്ങൾക്ക് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്ക്കീമിലൂടെ അഞ്ച് വർഷത്തേക്ക് ഉറപ്പായ വരുമാനത്തോടെ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ കഴിയും.

X
Top