ഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനംചൈനക്ക് മുന്നിൽ വാതിൽ തുറന്നിടാൻ കേന്ദ്രസർക്കാർ; കർശന നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുംആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് അന്തിമാനുമതിഇന്ത്യൻ സോളാർ ഉത്പന്നങ്ങൾക്ക് 126 % തീരുവ ഏർപ്പെടുത്തി യുഎസ്ഇന്ത്യയുടെ ജിഡിപി 10.5 ശതമാനം കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

പ്രവര്‍ത്തനം വിപുലമാക്കാൻ ഇന്റർനെറ്റ് സേവനദാതാവായ പീക്ക്‌എയര്‍

കൊച്ചി: സ്മാർട്‌സിറ്റി കൊച്ചി ആസ്ഥാനമായ ഇന്റർനെറ്റ് സേവനദാതാവായ പീക്ക്‌എയർ പ്രവർത്തനം വിപുലമാക്കുന്നു. ഫൈബർ ഒപ്ടിക് നെറ്റ്‌വർക്കുകളുടെ വിന്യാസം, നൂതന സാങ്കേതികവിദ്യകള്‍ നടപ്പാക്കല്‍ എന്നിവയാണ് പദ്ധതിയെന്ന് പീക്ക്‌എയർ സി.ഇ.ഒ ജിജോ ഡേവിഡ് പറഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ നഗരങ്ങളിലും സേവനം ലഭ്യമാക്കും.

ഏഴുകോടി രൂപയാണ് വികസന പദ്ധതികള്‍ക്കായി നിക്ഷേപിക്കുന്നതെന്ന് പീക്ക്‌എയറിലെ പ്രധാന നിക്ഷേപകരായ സുനില്‍ മാമ്പിള്ളില്‍, ജോർജ് തോമസ് എന്നിവർ പറഞ്ഞു. അടുത്ത സാമ്ബത്തികവർഷത്തോടെ വരുമാനം മൂന്നിരട്ടിയാക്കാനാണ് ലക്ഷ്യം. ചെറുകിട കമ്ബനികളെ ഏറ്റെടുക്കാനും പദ്ധതിയുണ്ട്.

ബിസിനസ് സംരംഭങ്ങളുടെ ഡിജിറ്റല്‍വത്കരണത്തിന് പിന്തുണ നല്‍കാൻ പീക്ക്‌എയറിനാകുമെന്ന് ജനറല്‍ മാനേജർ ഡാജി തോമസ് പറഞ്ഞു. കൊച്ചിയില്‍ കോർപ്പറേറ്റ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 2000ത്തിലേറെ ഉപയോക്താക്കളുണ്ട്.

വികസനപദ്ധതി നടപ്പാക്കുന്നതോടെ നാലിരട്ടി വർദ്ധനവാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

X
Top