
മുംബൈ: ആഭ്യന്തര ഇക്വിറ്റി വിപണികള്‍ക്കതീതമായി നിക്ഷേപമിറക്കിയവര്‍ക്ക് കഴിഞ്ഞവര്‍ഷം മികച്ച പ്രതിഫലം ലഭിച്ചു. അന്താരാഷ്ട്ര മ്യൂച്വല്‍ ഫണ്ടുകളും ഫണ്ട് -ഓഫ്-ഫണ്ടുകളം (എഫ്ഒഎഫ്) ഇന്ത്യന്‍ ഇക്വിറ്റിവിപണിയെ പ്രകടനത്തില്‍ മറികടന്നതോടെയാണിത്. എസിഇ മ്യൂച്വല്‍ ഫണ്ട് പുറത്തുവിട്ട കണക്കുപ്രകാരം മികച്ച 10 അന്താരാഷ്ട്ര ഫണ്ടുകള്‍ ഒരു വര്‍ഷത്തില്‍ 33 -72 ശതമാനം ആദായം നല്‍കി.നിഫ്റ്റി50യുടെ നേട്ടം 5.7 ശതമാനം മാത്രമാണ്.
മിറേ അസറ്റ് എന്‍വൈഎസ്ഇ എഫ്എഎന്‍ജി പ്ലസ് ഇടിഎഫ് എഫ്ഒഎഫ്, ഇന്‍വെസ്‌ക്കോ ഗ്ലോബല്‍ കണ്‍സ്യൂമര്‍ ട്രെന്‍ഡ്സ് എഫ്ഒഎഫ് മിറേ അസറ്റ് എസ്ആന്റ്പി 500 ടോപ്പ് 50 ഇടിഎഫ് എഫ്ഒഎഫ്, മോതിലാല്‍ ഓസ്വാള്‍ നാസ്ദാക്ക് 100 എഫ്ഒഎഫ് എന്നിവയാണ് മികച്ച പ്രകടനം നടത്തിയ ഫണ്ടുകള്‍. യഥാക്രമം 71.78 ശതമാനവും 52.65 ശതമാനവും 49.91 ശതമാനവും 42.48 ശതമാനവും ഇവ ഉയര്‍ന്നു. ഡിഎസ്പി വേള്‍ഡ് മൈനിംഗ് ഓവര്‍സീസ് ഇക്വിറ്റി എഫ്ഒഎഫ് നേട്ടം 32.83 ശതമാനം.
പല വിദേശ വിപണികളും വല്വേഷനില്‍ വളരെ താഴെയാണെന്നും അതുകൊണ്ടുതന്നെ മികച്ച നിക്ഷേപ അവസരങ്ങളാണ് തുറന്നുതരുന്നതെന്നും വിദഗ്ധര്‍ പ്രതികരിച്ചു. അതേസമയം, ആര്‍ബിഐയുടെ 7 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപ പരിധി, വിദേശ നിക്ഷേപം പരിമിതപ്പെടുത്തുന്നുണ്ട്. പല ആഗോള ഫണ്ടുകളും പുതിയതായി സബ്സ്‌ക്രിപ്ഷന്‍ നല്‍കുന്നില്ല.
ഇടിഎഫുകളില്‍ എക്സ്ചേഞ്ച് വഴി വ്യാപാരം നടത്താം. ആകര്‍ഷകമായ വരുമാനം നല്‍കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ഫണ്ടുകളില്‍ റിസ്‌ക്ക് കൂടുതലാണ്. കറന്‍സിയിലെ ഏറ്റക്കുറച്ചിലുകള്‍ ഇവയെ ബാധിക്കും. വൈവിദ്യവത്ക്കരണത്തിന്റെ ഭാഗമായി വിദേശ ഫണ്ട് നിക്ഷേപം അഭികാമ്യമാണ്.