
ന്യൂഡല്‍ഹി: 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളിലെ പലിശയിളവ് പദ്ധതി (ഐഎസ്എസ്) തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതോടെ കര്‍ഷകര്‍ക്ക് ബാധകമായ വായ്പാ നിരക്ക് 7 ശതമാനവും വായ്പാ ദാതാക്കള്‍ക്കുള്ള പലിശ സബ്‌സിഡി നിരക്ക് 1.5 ശതമാനവുമാകും. മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, തേനീച്ചവളര്‍ത്തല്‍ തുടങ്ങിയ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും വിളകള്‍ക്കുള്ളതുമായ ഹ്രസ്വകാല വായ്പകള്‍ക്ക് പൊതുമേഖലാ ബാങ്കുകള് (പി.എസ്.ബി) സ്വകാര്യ മേഖലാ ബാങ്കുകള്‍ (ഗ്രാമീണ, അര്‍ദ്ധ നഗര ബാങ്കുകള്‍്),സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ (എസ്എഫ്ബികള്‍), കമ്പ്യൂട്ടറൈസ്ഡ്പ്രൈമറി അഗ്രികള്‍ച്ചര്‍ കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ (പിഎസിഎസ്),ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ (എസ്സിബി) എന്നിവയ്ക്ക് പലിശയിളവ് ലഭ്യമാകും.
2022-23, 2023-24 വര്‍ഷങ്ങളില്‍ കെ.സി.സി വഴിയാണ് വായ്പകള്‍ വിതരണം ചെയ്യുക. 3 ലക്ഷം രൂപ വരെയാകും വായ്പയെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിക്കുന്നു.യഥാസമയം തിരിച്ചടക്കുന്ന കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 3 ശതമാനം അധിക പലിശ സബ്‌സിഡി നല്‍കും.വിതരണം ചെയ്ത തീയതി മുതല്‍ തിരിച്ചടവിന്റെ യഥാര്‍ത്ഥ തീയതി / അല്ലെങ്കില്‍ അത്തരം വായ്പകളുടെ തിരിച്ചടവിനായി ബാങ്കുകള്‍ നിശ്ചയിച്ച നിശ്ചിത തീയതി ഏതാണോ ആദ്യം, ഒരു വര്‍ഷത്തെ കാലയളവിന് വിധേയമായിട്ടായിരിക്കും പലിശയിളവ് കണക്കാക്കുക.
ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള പലിശയിളവ് 1.5 ശതമാനമായി പുനഃസ്ഥാപിച്ചത്. 2022-23 മുതല് 202425 വരെയുള്ള സാമ്പത്തിക വര്ഷങ്ങളില് കര്ഷകര്ക്ക് 3 ലക്ഷം രൂപ വരെ ഹ്രസ്വകാല കാര്ഷിക വായ്പകള് നല്കുന്നതിന് പലിശയിളവും അനുവദിച്ചു.
ഇതിനായി, 2022-23 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 34,856 കോടി രൂപയുടെ അധിക ബജറ്റ് വിഹിതം ആവശ്യമാണ്.