ഇന്ത്യന്‍ ധനകാര്യമേഖലയില്‍ നിക്ഷേപം ഉയര്‍ത്തി ആഗോള ബാങ്കുകള്‍രൂപയിലുള്ള അന്താരാഷ്ട വ്യാപാരം വിപുലീകരിക്കാന്‍ ഇന്ത്യഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി

രാജിവയ്ക്കില്ലെന്ന് ഇന്റല്‍ സിഇഒ, ട്രംപിന്റ ആവശ്യം നിരാകരിച്ചു

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും രാജിവയ്ക്കില്ലെന്നും വ്യക്തമാക്കി ഇന്റല്‍ സിഇഒ ലിപ് ബു ടാന്‍.ചൈനയുമായി ടാന്‍ പുലര്‍ത്തുന്ന ബന്ധത്തിന്റെ പേരില്‍ ട്രംപ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു.

ചൈനീസ് സൈനിക സര്‍വകലാശാലയ്ക്ക് ചിപ്പ്-ഡിസൈന്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റതുമായി ബന്ധപ്പെട്ട കേസില്‍ കുറ്റം സമ്മതിച്ച കാഡന്‍സ് ഡിസൈന്‍ സിസ്റ്റംസിന്റെ സിഇഒയായിരുന്നു ടാന്‍. റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ടാനിന് നൂറുകണക്കിന് ചൈനീസ് ടെക്ക് സ്ഥാപനങ്ങളില്‍ നിക്ഷേപമുണ്ട്. ഇതില്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുള്ളവയും ഉള്‍പ്പെടുന്നു.

കണ്ടെത്തലുകളെ തുടര്‍ന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ടാനിനെതിരെ രംഗത്ത്് വന്നു. തുടര്‍ന്ന് ട്രംപ് പ്രശ്‌നം ഏറ്റെടുക്കുകയും ടാനിന്റെ രാജി ആവശ്യപ്പെടുകയുമായിരുന്നു. ട്രംപിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ഇന്റല്‍ ടാനിനെതിരായ പരിശോധന ശക്തമാക്കി.

ഇത് അദ്ദേഹവും കമ്പനി ബോര്‍ഡും തമ്മിലുള്ള അസ്വാരസ്യങ്ങളിലേയ്ക്ക് വഴിവെയ്ക്കുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് രാജിയില്ലെന്ന് ടാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

’40 വര്‍ഷത്തിലേറെയായി അമേരിക്ക എന്റെ വീടാണ്. ഞാന്‍ ഈ രാജ്യത്തെ സ്‌നേഹിക്കുന്നു. അത് എനിക്ക് നല്‍കിയ അവസരങ്ങള്‍ക്ക് ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്. നിയമപരവും ധാര്‍മ്മികവുമായി മാത്രമേ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ,’ ജീവനക്കാര്‍ക്കയച്ച ഇമെയിലില്‍ അദ്ദേഹം എഴുതി.

X
Top