പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

ഫ്യൂച്ചർ എന്റർപ്രൈസസിനെതിരെ പാപ്പരത്വ ഹർജിയുമായി ഫോർസൈറ്റ് ഇന്നൊവേഷൻസ്

മുംബൈ: കടക്കെണിയിലായ ഫ്യൂച്ചർ എന്റർപ്രൈസസിനെതിരെ പാപ്പരത്വ നടപടികൾ ആരംഭിക്കാൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് മുമ്പാകെ അപേക്ഷ നൽകി കമ്പനിയുടെ പ്രവർത്തന കടക്കാരനായ ഫോർസൈറ്റ് ഇന്നൊവേഷൻസ്. കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഭാഗമാണ് ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡ് (FEL).

എഫ്ഇഎൽ 1.58 കോടി രൂപയുടെ തിരിച്ചടവ് വീഴ്ച്ച വരുത്തിയതിനെ തുടർന്നാണ് കമ്പനിയുടെ പ്രവർത്തന കടക്കാരനായ ഫോർസൈറ്റ് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റസി കോഡ് 2016 ലെ സെക്ഷൻ 9 പ്രകാരം പാപ്പരത്വ ഹർജി ഫയൽ ചെയ്തത്. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ മുംബൈ ബെഞ്ചിലാണ് (NCLT) ഹർജി ഫയൽ ചെയ്തത്.

2022 ഓഗസ്റ്റ് 26 ന് ഈ ഹർജിയിൻമേൽ വിശദമായ വാദം കേൾക്കുമെന്ന് ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായ ചന്ദ്രപ്രകാശ് തോഷ്‌നിവാൾ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ചിരുന്നു.

X
Top