കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ലോകത്തിലെ മികച്ച 100 കമ്പനികളുടെ പട്ടികയിൽ ഇൻഫോസിസും

ടൈം മാഗസിന്റെ 2023ലെ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിലെ ആദ്യ 100ൽ ഇടംപിടിച്ച ഏക ഇന്ത്യൻ സ്ഥാപനമായി ഇൻഫോസിസ്. ബെംഗളൂരു ആസ്ഥാനമായുള്ള ഗ്ലോബൽ കൺസൾട്ടിംഗ് ആൻഡ് ഐടി സേവന കമ്പനി 750 ആഗോള കമ്പനികളുടെ പട്ടികയിൽ 64-ാം സ്ഥാനത്താണ് (സ്‌കോർ 88.38).

1981-ൽ സ്ഥാപിതമായ ഇൻഫോസിസ്, കമ്പനിയുടെ വെബ്‌സൈറ്റ് പ്രകാരം 3,36,000ത്തിലധികം ജീവനക്കാരുള്ള ഒരു ഐടി സേവന കമ്പനിയാണ്.

40 വർഷത്തിലേറെ നീണ്ട യാത്രയിൽ, സോഫ്റ്റ്‌വെയർ സേവന പ്രതിഭകളുടെ ആഗോള ലക്ഷ്യസ്ഥാനമായി ഇന്ത്യ ഉയർന്നുവരുന്നതിന് കാരണമായ ചില പ്രധാന മാറ്റങ്ങൾക്ക് ഉത്തേജകമായതായി കമ്പനി അവകാശപ്പെടുന്നു.

“ഞങ്ങൾ മികച്ച 3 ആഗോള പ്രൊഫഷണൽ സേവന സ്ഥാപനങ്ങളിലൊന്നാണ്, കൂടാതെ മികച്ച 100 ആഗോള റാങ്കിംഗിൽ ഇന്ത്യയിൽ നിന്നുള്ള ഏക ബ്രാൻഡും ഞങ്ങളാണ്” കമ്പനി എക്‌സ് പോസ്‌റ്റിൽ കുറിച്ചു.

അതേസമയം, ടൈം, സ്‌റ്റാറ്റിസ്‌റ്റ എന്നിവ തയ്യാറാക്കിയ പട്ടികയിലെ ആദ്യ 4 സ്ഥാനങ്ങളിൽ ഉള്ള ഓർഗനൈസേഷനുകളെല്ലാം യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന് പുറത്തുള്ളതുമാണ്– മൈക്രോസോഫ്റ്റ്, ആപ്പിൾ, ആൽഫബെറ്റ് (ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള കമ്പനി), മെറ്റ പ്ലാറ്റ്‌ഫോംസ്.
ആക്‌സഞ്ചർ, ഫൈസർ, അമേരിക്കൻ എക്‌സ്പ്രസ്, ബിഎംഡബ്ള്യു ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് ആദ്യം ഇരുപത് സ്ഥാനങ്ങളിൽ ഉള്ളത്.

ജീവനക്കാരുടെ സംതൃപ്‌തി, വരുമാന വളർച്ച, സുസ്ഥിരത അല്ലെങ്കിൽ പരിസ്ഥിതി, സാമൂഹിക, കോർപ്പറേറ്റ് ഗവേണൻസ് തുടങ്ങിയവയാണ് ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന കമ്പനികളെ തിരിച്ചറിയാൻ ടൈം ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ.

X
Top