പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നുആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള നിര്‍ണായക നടപടിയുമായി കേന്ദ്രം2028ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഒരു വർഷമായി മാറ്റമില്ലാതെ ഇന്ധന വിലഇന്ത്യയിൽ കണ്ണുവച്ച് ആഗോള ചിപ്പ് കമ്പനികൾ

വിപണിയുടെ ഗതി നിയന്ത്രിക്കുന്നത്‌ പണപ്പെരുപ്പം തന്നെയെന്ന് വിദഗ്ധർ

ഹരി വിപണി അപ്രതീക്ഷിതമായ മുന്നേറ്റം തുടരുന്നതാണ്‌ കഴിഞ്ഞയാഴ്‌ചയും കണ്ടത്‌. സെപ്‌റ്റംബറില്‍ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അടുത്ത പലിശനിരക്ക്‌ വര്‍ധനയെ കുറിച്ച്‌ തീരുമാനിക്കുന്നത്‌ എന്ന യുഎസ്‌ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്‌താവനയാണ്‌ ഓഹരി വിപണിയുടെ കുതിപ്പിന്‌ ശക്തിയേകിയത്‌. 0.75 ശതമാനം കൂടി പലിശനിരക്ക്‌ വര്‍ധിപ്പിച്ച യുഎസ്‌ സെന്‍ട്രല്‍ ബാങ്ക്‌ സെപ്‌റ്റംബറില്‍ ലഭിക്കുന്ന പണപ്പെരുപ്പം സംബന്ധിച്ച റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയായിരിക്കും അടുത്ത നടപടിയെടുക്കുന്നത്‌. പണപ്പെരുപ്പത്തില്‍ അയവ്‌ വന്നാല്‍ യുഎസ്‌ തുടര്‍ന്ന്‌ പലിശനിരക്ക്‌ ഉയര്‍ത്താന്‍ സാധ്യതയില്ലെന്നാണ്‌ ഒരു വിഭാഗം അനലിസ്റ്റുകളുടെ നിഗമനം.

നിലവില്‍ യുഎസിലെ പണപ്പെരുപ്പ നിരക്ക്‌ ഒന്‍പത്‌ ശതമാനമാണ്‌. ഇത്‌ ഏഴ്‌ ശതമാനമായി കുറഞ്ഞാലും യുഎസ്‌ നേരിടുന്ന അമിത പണപ്പെരുപ്പം എന്ന സ്ഥിതിവിശേഷത്തിന്‌ പരിഹാരമാകുന്നില്ല. അത്‌ നാല്‌ ശതമാനമായെങ്കിലും കുറഞ്ഞാലേ പലിശനിരക്കുകള്‍ ഉയര്‍ത്തികൊണ്ട്‌ പണപ്പെരുപ്പത്തെ നിയന്ത്രിക്കാനുള്ള നടപടികളില്‍ നിന്ന്‌ യുഎസ്‌ ഫെഡറല്‍ റിസര്‍വ്‌ പൂര്‍ണമായി പിന്‍വാങ്ങുമെന്ന്‌ ഉറപ്പിക്കാനാകൂ. യുഎസില്‍ സാങ്കേതികമായി മാന്ദ്യം സ്ഥിരീകരിക്കപ്പെട്ടെങ്കിലും -തുടര്‍ച്ചയായി രണ്ട്‌ ത്രൈമാസങ്ങളില്‍ ജിഡിപി വളര്‍ച്ച ഇടിയുമ്പോഴാണ്‌ സാങ്കേതികമായി മാന്ദ്യം സംഭവിച്ചുവെന്ന്‌ വിലയിരുത്തപ്പെടുന്നത്‌- സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കാര്യമായി മന്ദീഭവിക്കപ്പെട്ടിട്ടില്ല. തൊഴില്‍ വിപണി സജീവമായി തുടരുന്നതും ജനങ്ങളുടെ ഉപഭോഗത്തില്‍ ഗണ്യമായ കുറവ്‌ വരാത്തതതും പണപ്പെരുപ്പം ശക്തമായി തുടരുമെന്നതിന്റെ സൂചനകളാണ്‌. ക്രൂഡ്‌ ഓയില്‍ വില വീണ്ടും ഉയരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഭൗമ രാഷ്‌ട്ര സംഘര്‍ഷങ്ങള്‍ മൂലം ക്രൂഡ്‌ ഓയില്‍ വില ഉയര്‍ന്നാല്‍ പണപ്പെരുപ്പം വീണ്ടും വര്‍ധിക്കും.

ഇപ്പോള്‍ ഓഹരി വിപണിലുണ്ടായ മുന്നേറ്റം വീണ്ടും ബുള്‍ മാര്‍ക്കറ്റിലേക്കുള്ള കുതിപ്പായി മാറുമോയെന്ന ചോദ്യത്തിന്‌ ഉത്തരം കിട്ടണമെങ്കില്‍ സെപ്‌റ്റംബര്‍-ഒക്‌ടോബര്‍ വരെയെങ്കിലും കാത്തിരിക്കേണ്ടി വരും. ദുര്‍ബലമായ വ്യാപാരവ്യാപ്‌തം മാത്രമുള്ള മുന്നേറ്റമാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്‌. ബുള്‍ മാര്‍ക്കറ്റിലേതു പോലുള്ള ഉയര്‍ന്ന വിറ്റുവരവ്‌ ഇപ്പോഴും വിപണിയിലില്ല. ഒരു ആശ്വാസമുന്നേറ്റത്തിന്റെ ലക്ഷണമാണ്‌ ഇത്‌ കാണിക്കുന്നത്‌. യുഎസ്‌ വിപണിയുടെ ഗതിയെ അടിസ്ഥാനമാക്കിയായിരിക്കും തുടര്‍ന്നും ഇന്ത്യന്‍ വിപണിയുടെ നീക്കം. ഇന്ത്യക്ക്‌ വേറിട്ടുനില്‍ക്കുന്ന ചില മേന്മകളുണ്ടെങ്കിലും യുഎസിനെ ആശ്രയിച്ചുള്ള ആഗോള വിപണിയുടെ ഗതി എന്ന പ്രതിഭാസത്തില്‍ തല്‍ക്കാലം മാറ്റമുണ്ടാകാനിടയില്ല. ധനലഭ്യത ആഗോള വിപണികളെ നിയന്ത്രിക്കുന്ന മുഖ്യഘടകമായി തുടരും.

X
Top