എൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങിഇന്ത്യൻ കപ്പലുകൾ ഇറാൻ്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുപ്രതിസന്ധി മറികടക്കാന്‍ റഷ്യയിൽ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യഇന്ത്യയുടെ പക്കൽ റെക്കോഡ് അളവിൽ കൽക്കരിശേഖരം; അവശ്യമേഖലകൾക്ക് അനുവദിക്കാനൊരുങ്ങി കേന്ദ്രംവിലക്കയറ്റം നിയന്ത്രിക്കാൻ IEAയുടെ നിർണായക തീരുമാനം; 40 കോടി ബാരൽ ക്രൂഡ് ഓയിൽ വിപണിയിലേക്ക്

ഉപഭോക്തൃ ചെറുകിട പണപ്പെരുപ്പം ഒക്ടോബറില്‍ 6.73 ശതമാനമായി കുറയുമെന്ന് റോയിട്ടേഴ്‌സ് പോള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉപഭോക്തൃ ചെറുകിട പണപ്പെരുപ്പം ഒക്ടോബറില്‍ 6.73 ശതമാനമായി കുറയുമെന്ന് റോയിട്ടേഴ്‌സ് പോള്‍. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ടോളറന്‍സ് പരിധിയായ 6 ശതമാനത്തിന് മുകളിലായിരിക്കും ഇത്തവണയും തോത്. ഭക്ഷ്യവിലവര്‍ധനവാണ് നിരക്കുയര്‍ത്തുന്നതെന്നും പോളില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പോളില്‍ പങ്കെടുത്ത 47 സാമ്പത്തിക വിദഗ്ധര്‍ 6.40 തൊട്ട് 7.35 ശതമാനം വരെയുള്ള കണക്കാണ് മുന്നോട്ടുവയ്ക്കുന്നത്. മുക്കാല്‍ ഭാഗം പേര്‍ 7 ശതമാനത്തില്‍ താഴെ പ്രവചിക്കുന്നു.കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സി(സിപിഐ)നെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സെപ്തംബറില്‍ 7.41 ശതമാനമായിരുന്നു.

ഏപ്രിലില്‍ രേഖപ്പെടുത്തിയ 7.79 ശതമാനമാണ് അടുത്തകാലത്ത് രേഖപ്പെടുത്തിയ ഉയരം. ആര്‍ബിഐ ടോളറന്‍സ് ബാന്‍ഡ് 2-6 ശതമാനമാണ്. വളരെ സാവധാനത്തിലാണ് ഇന്ത്യയില്‍ പണപ്പെരുപ്പം കുറയുന്നതെന്ന് സൊസൈറ്റെ ജെനറലെയിലെ കുനാല്‍ കണ്ടു അഭിപ്രായപ്പെട്ടു. അടുത്തകാലത്തൊന്നും 4 ശതമാനം തൊടുന്ന ലക്ഷണമില്ല.

അതിനായി ചിലപ്പോള്‍ 2-3 വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരും, അദ്ദേഹം വിലയിരുത്തി. പണപ്പെരുപ്പം നിയന്ത്രിക്കാനായി കര്‍ശന നടപടികളുമായി മുന്നോട്ടുപോവുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മെയ് മുതല്‍ ഇതുവരെ പണപ്പെരുപ്പം മുക്കാല്‍ ശതമാനം ഉയര്‍ത്താന്‍ കേന്ദ്രബാങ്ക് തയ്യാറായിരുന്നു.

നിലവില്‍ 5.90 മാണ് റിപ്പോനിരക്ക്. വരുന്ന മാര്‍ച്ചോടെ റിപ്പോ 6.40 ശതമാത്തിലെത്തിക്കുമെന്നും ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രൂപയുടെ മൂല്യമിടിയുന്നത്

പണപ്പെരുപ്പമുയര്‍ത്തുന്നു. ഈ വര്‍ഷം ഇതുവരെ 9 ശതമാനം താഴ്ചയാണ് രൂപയിലുണ്ടായത്.

X
Top