Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ വ്യവസായ വകുപ്പ്

തിരുവനന്തപുരം: കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള വ്യവസായ വകുപ്പിന്‍റെ സംരംഭകത്വ പ്രോത്സാഹന പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളില്‍ എന്‍റര്‍പ്രണര്‍ഷിപ് ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.

വ്യവസായ വകുപ്പിന്‍റെ സേവനങ്ങളും പദ്ധതികളും സംരംഭകരിലേക്കും പൊതുജനങ്ങളിലേക്കും സമയബന്ധിതമായി എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

എന്‍റര്‍പ്രണര്‍ഷിപ് ഫെസിലിറ്റേഷന്‍ ക്യാമ്പയിനുകളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും ജനുവരി 4 മുതല്‍ 25 വരെ ഏകദിന ശില്പശാലകള്‍ നടക്കും.

തദ്ദേശ സ്ഥാപനങ്ങളിലെ സംരംഭകത്വ വികസന എക്സിക്യൂട്ടീവുകള്‍ (ഇ.ഡി.ഇ) ശില്പശാലയ്ക്ക് നേതൃത്വം നല്കും. സര്‍ക്കാരിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും കുറിച്ച് ഇ.ഡി.ഇ മാര്‍ ക്ലാസ്സെടുക്കും.

സംരംഭകത്വവുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചും സംരംഭകത്വ വികസനത്തിന് സര്‍ക്കാര്‍ നല്കുന്ന പിന്തുണയെക്കുറിച്ചുമുള്ള വിവരങ്ങള്‍ പ്രാദേശിക സമൂഹങ്ങളിലേക്ക് എത്തിക്കാന്‍ സഹായകമാകുന്ന ആദ്യ സംരംഭങ്ങളിലൊന്നാണിതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.

പ്രാദേശികതലത്തില്‍ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും പ്രാദേശിക സമ്പദ്വ്യവസ്ഥയും തൊഴിലവസരവും വര്‍ധിപ്പിക്കാനും ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top