
ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യാവസായിക ഉത്പദാനം വളര്‍ച്ച ആഗസ്റ്റില്‍ 4 ശതമാനമായി കുറഞ്ഞു. ജൂലൈയിലിത് 4.3 ശതമാനമായിരുന്നു. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അടിസ്ഥാന സൗകര്യ മേഖല വളര്‍ച്ച വര്‍ഷത്തെ ഉയര്‍ന്ന തോതായ 6.3 ശതമാനമാണ്.
കല്‍ക്കരി, സ്റ്റീല്‍, സിമന്റ് എന്നിവയിലെ വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ യഥാക്രമം 14 ശതമാനം ,14.2 ശതമാനം,6. ശതമാനം. വളം ഉത്പാദനം 4.6 ശതമാനത്തില്‍ മിതമായ തോത് നിലനിര്‍ത്തുന്നു.അതേസമയം ക്രൂഡ് ഓയില്‍, പ്രകൃതിദത്ത വാതക വളര്‍ച്ച 1.2 ശതമാനവും 2.2 ശതമാനവുമായി ചുരുങ്ങി.
റിഫൈനറി ഉത്പന്നങ്ങള്‍ 3 ശതമാനത്തിന്റെ മിതമായ വളര്‍ച്ച മാത്രമാണ് കണ്ടത്. ഇവ മൊത്തം വ്യാവസായിക സൂചികയുടെ 40 ശതമാനം വിഹിതം വഹിക്കുന്ന മേഖലകളാണ്.
നിര്‍മ്മാണ സാമഗ്രികള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്റ്, അടിസ്ഥാന സൗകര്യവികസന കുതിപ്പ്, സപ്ലേ തടസ്സങ്ങള്‍ നീങ്ങുന്നത് എന്നിവ വ്യാവസായികോത്പാദനത്തെ സഹായിക്കും. അതേസമയം ഊര്‍ജ്ജരംഗം തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ട്.