വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ഇൻഡസ് ഇൻഡ് ബാങ്ക് സിഇഒ രാജിവച്ചു

കൊച്ചി: ഇൻഡസ് ഇൻഡ് ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സുമന്ത് കാത്പാലിയ രാജിവച്ചു. തിങ്കളാഴ്ച ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടർ അരുണ്‍ ഖുറാന രാജി നല്‍കിയിരുന്നു.

ബാങ്കിന്റെ അക്കൗണ്ടുകളിലുണ്ടായ പൊരുത്തക്കേടുകളുടെ ഉത്തരവാദിത്തമേറ്റെടുത്താണ് സുമന്ത് കത്‌പാലിയ സ്ഥാനമൊഴിഞ്ഞത്.

ഡെറിവേറ്റീവ് വ്യാപാരത്തിലെ വരുമാനം പെരുപ്പിച്ച്‌ കാണിച്ചതിലൂടെ ബാങ്കിന്റെ മൊത്തം ആസ്തിയില്‍ രണ്ടായിരം കോടി രൂപയ്ക്കടുത്ത് കുറവുണ്ടാകുമെന്ന് ആഭ്യന്തര അക്കൗണ്ടിംഗ് സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ഇൻഡസ് ഇൻഡ് ബാങ്ക് കടുത്ത പ്രതിസന്ധി നേരിട്ടത്.

X
Top