കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പീറ്റർ എൽബേഴ്സിനെ സിഇഒ ആയി നിയമിച്ച് ഇൻഡിഗോ

മുംബൈ: വിമാനക്കമ്പനിയായ ഇൻഡിഗോ, സെപ്തംബർ 30-ന് വിരമിക്കുന്ന റോണോജോയ് ദത്തയുടെ പിൻഗാമിയായി വ്യോമയാന വ്യവസായത്തിലെ വിദഗ്ധനായ പീറ്റർ എൽബേഴ്‌സിനെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. ഒക്ടോബർ 1-നോ അതിനുമുമ്പോ എൽബർസ് എയർലൈനിൽ ചേരുമെന്ന് കമ്പനി അറിയിച്ചു. 2014 മുതൽ, കെഎൽഎം റോയൽ ഡച്ച് എയർലൈൻസിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് എൽബേഴ്സ്. എയർ ഫ്രാൻസ്–കെഎൽഎം ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നിയമനം റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമാണെന്ന് ഇൻഡിഗോ റെഗുലേറ്ററി അപ്‌ഡേറ്റിൽ പറഞ്ഞു.


1992-ൽ കെഎൽഎംൽ തന്റെ കരിയർ ആരംഭിച്ച എൽബർസ്, പിന്നീട് നെതർലാൻഡ്‌സ്, ജപ്പാൻ, ഗ്രീസ്, ഇറ്റലി എന്നിവിടങ്ങളിൽ നിരവധി മാനേജർ സ്ഥാനങ്ങൾ വഹിച്ചു. ഗുഡ്ഗാവ് ആസ്ഥാനമായുള്ള ഇൻഡിഗോ നിലവിലെ സിഇഒ റോണോജോയ് ദത്തയുടെ വിരമിക്കൽ പ്രഖ്യാപിച്ചു, സെപ്റ്റംബർ 30 മുതൽ വിരമിക്കൽ പ്രാബല്യത്തിൽ വരും. പ്രക്ഷുബ്ധമായ കോവിഡ് -19 കാലഘട്ടത്തിൽ കമ്പനിയെ നയിച്ചതിന് റോണോജോയ് ദത്തയെ ഇൻഡിഗോ പ്രശംസിച്ചു.

X
Top